Latest News

മദ്യത്തിനെതിരെ പോരാടാന്‍ ജീവനും രക്തവും കൊടുക്കുവാന്‍ തയ്യാറാകണം-ഫാ.തോമസ് തൈത്തോട്ടം

പയ്യാവൂര്‍: മദ്യമെന്ന മഹാവിപത്ത് നമ്മേ സര്‍വ്വനാശത്തിലേക്ക് തള്ളിവിടുകയാണ്.ഇത് ഈ തലമുറയേയും, വരും തലമുറക ളേയും ഇല്ലായ്മ ചെയ്യും. അതു കൊണ്ട് ഈ തിന്മയ്‌ക്കെതിരെ പോരാടാന്‍ ജീവനും, രക്തവും കൊടുക്കുവാന്‍ നാം തയ്യാറാ ക ണമെന്ന് മദ്യവിരുദ്ധ സമിതി സം സ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം. ചന്ദനക്കാംപാറ ചാപ്പക്കടവില്‍ തുറക്കാന്‍ ശ്രമി ക്കുന്ന വിദേശമദ്യഷാപ്പിനെതിരെ ബഹുജന സംഘടനകളുടെയും, പ്രദേശവാസികളുടെയും നേതൃ ത്വത്തില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്ര സംഗിക്കുകയായിരുന്നു അദ്ദേ ഹം. മദ്യശാലയ്ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളുടെ വീട്ടില്‍ ഭാര്യയും മക്കളും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീ ട്ടു ന്ന അവസ്ഥ നമ്മള്‍ തിരിച്ചറി യണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങള്‍ക്കു മു മ്പില്‍ ഏതുനയവും തിരുത്ത പ്പെ ടു മെന്ന് നാം തിരിച്ചറിയ ണമെ ന്നുംഎന്ത് ത്യാഗം സഹിച്ചും ഈ സഹന സമരം മുന്നോട്ടു കൊ ണ്ടു പോകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും,മദ്യം നാട്ടില്‍ നിന്നും ഒഴിവാക്കേ ണ്ടതി ന്റെ ആവശ്യകത യെക്കുറിച്ചും കെ.സി.ബി.സി. അതിരൂപത പ്ര സിഡന്റും, നിര്‍മ്മലഗിരി കോളേ ജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. ജോസ് ലെറ്റ് മാത്യു ബോധവ ല്‍ക്കരണ ക്ലാസ് എടുത്തു. പ്ര തിഷേധ ധര്‍ണ്ണയില്‍ സ്ത്രീക ളും, കുട്ടികളുമടക്കം നൂറുക ണ ക്കിനാളുകള്‍ പങ്കെടുത്തു. പയ്യാ വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ അ ദ്ധ്യക്ഷത വഹിച്ചു.ഫാ. ഡോ. ജോസ് വെട്ടിക്കല്‍, ടി.പി.അ ഷ്‌റഫ് ,ബിനോയി ആലുങ്കതടം ,സജന്‍ വെട്ടുകാട്ടില്‍, ഡെയ്‌സി മഞ്ഞാനയില്‍, ജിജി പൂവ ത്തും മണ്ണില്‍, കെ.ടി.അനില്‍കുമാര്‍, പി.കെ.ബാലകൃഷ്ണന്‍, ശിവ ദാസന്‍ പാലത്തൂര്‍, പത്മപ്രഭ, ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, ഫാ.ജോസഫ് ആനചാരില്‍, ബ്ര ദര്‍. ഒസ്റ്റിന്‍ ചക്കാംകുന്നേല്‍, ത ങ്കച്ചന്‍ മണിയംകുളത്ത്, മാമച്ചന്‍ ചക്കാംകുന്നേല്‍, ജോണി വട്ട ത്തറ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment