Latest News

ആര്‍. രാമകൃഷ്ണ പൊതുവാള്‍ സ്മാരക പുരസ്‌കാരം എം.എസ്. സുവര്‍ണ്ണ ടീച്ചര്‍ക്ക്

പയ്യന്നൂര്‍: ഈ വര്‍ഷത്തെ രാമകൃഷ്ണ പൊതുവാള്‍ സ്മാരക അവാര്‍ഡിന് വെള്ളൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപിക എം.എസ്. സുവര്‍ണ്ണ ടീച്ചര്‍ അര്‍ഹയായി. വെള്ളൂര്‍ സ്‌കൂളിന്റെ ഭൗതിക അക്കാദമിക വളര്‍ച്ചയ്ക്ക് ശ്രദ്ധേയമായ നേതൃത്വം കൊടുത്ത പ്രധാനാധ്യാപിക എന്ന നിലയിലാണ് ടീച്ചര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവര്‍ത്തനം ഉറപ്പാക്കി നടത്തിയ പ്രവര്‍ത്തനം വഴി സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ നല്ല വര്‍ദ്ധനവുണ്ടാക്കാനും ടീച്ചരുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
നാളെ വൈകുന്നേരം നാല് മണിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന അനുസ്മരണ ചടങ്ങ് നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. കരിവെള്ളൂര്‍-പെളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ പുരസ്‌കാര വിതരണം ചെയ്യും. ഡോ. ഇ.ശ്രീധരന്‍ അനുസ്മരണ പ്രഭാഷണ വും സി. രാഘവന്‍ വിദ്യാഭ്യാസ പ്രഭാഷണവും നടത്തും. ഡോ. കെ. മോഹന്‍രാംദാസ്, കേരള വെറ്റിനറി സര്‍വ്വകലാസാല ഡയരക്ടര്‍ ഡോ. ടി.പി. സേതുമാധവന്‍, അഡ്വ.കെ.കെശ്രീധരന്‍(എയ്ഡഡ് മാനേജുമെന്റ് അസോസിയേഷന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. കെ.വി.ശശിധരന്‍ നമ്പ്യാര്‍ സ്വാഗത വും പി. ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദി യും പറയും.

No comments:

Post a Comment