Latest News

അനധികൃതമായി അറുപതോളം കുഴികള്‍ കുഴിച്ച് വയല്‍ നികത്താനുള്ള നീക്കം തടഞ്ഞു

കരിവെള്ളൂര്‍: നെല്‍വയലുകളില്‍ അനധികൃതമായി അറുപതോളം കുഴികള്‍ കുഴിച്ച് വയല്‍ നികത്തുകയാണെന്ന പരാതിയില്‍ റവന്യൂവകുപ്പ് മന്ത്രിയുടെ അടിയന്തര നടപടികള്‍. കരിവെള്ളൂര്‍- പെരളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂരിലെ കൊറ്റിയന്‍വീട് തറവാ ടിന് മുന്‍വശത്തായുള്ള ഏക്കറുകളോളം നീണ്ട വയലുകളിലാണ് കാര്‍ഷികാവശ്യത്തിന് വെള്ളത്തിനെന്ന വ്യാജേന മീറ്ററുകള്‍ മാത്രം അകലത്തില്‍ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദിവസ ങ്ങളിലായി അറുപതോളം കുഴികള്‍ കുഴിച്ചത്. ഇതില്‍ നിന്ന് നീക്കം ചെയ്ത മണല്‍ വയല്‍ നികത്തുവാന്‍ ഉപയോഗിക്കുകയും ചെയ്തു. പുത്തൂര്‍ പോത്തുംപാലം പാടശേഖരത്തില്‍ ഉള്‍പ്പെട്ട കിഴക്കെക്കര പടിഞ്ഞാറെക്കര വയലുകളിലാണ് അറുപതോളം കുഴികള്‍ കുഴിച്ച് ചെങ്കല്ല് കൊണ്ട് കെട്ടുകയും ചെയ്ത് വയല്‍നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പാടശേഖര സമിതി ഭാരവാഹികളും കര്‍ഷകസംഘം ഭാരവാഹികളുമുള്‍പ്പെടെയുള്ളവര്‍ വയലുകളില്‍ കുഴിയെടുത്ത കൂട്ടത്തിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഡിവൈഎഫ്‌ഐയുടെയും സിപിഐയുടെയും നേതാക്കളുടെ പരാതി ഫോണി ലൂടെ ലഭിച്ച റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍ കുകയായിരുന്നു.
വയല്‍ നികത്തുന്നത് സംബന്ധിച്ച് കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ ഡിവൈഎഫ്‌ഐ പുത്തൂര്‍ മേഖലഭാരവാഹികള്‍ റവ ന്യൂ മന്ത്രിയെ വിളിച്ച് അറിയിക്കുകയായിരുന്നു. പരാതി കേട്ട മന്ത്രി പരാതി മെയില്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ അയച്ചുകൊടുക്കാനും പറഞ്ഞു. ഇന്നലെ രാവിലെയോടെ ഈ വി ഷയവുമായി ബന്ധപ്പെട്ട് സിപിഐ കരിവെള്ളൂര്‍ ബ്രാഞ്ച് കമ്മറ്റി അടിയന്തര നടപടി ആവശ്യപ്പെട്ട മന്ത്രിക്ക് പരാതി നല്‍കി. റവന്യൂമ ന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ തളി പ്പറമ്പ് തഹസീല്‍ദാര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം സന്ദര്‍ശി ക്കുകയും തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ സ്ഥലമുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകകയും ചെയ്തു.

No comments:

Post a Comment