Latest News

വാര്‍ഷികാഘോഷവും ആദരിക്കലും ഞായറാഴ്ച

പയ്യന്നൂര്‍: ഉത്തര കേരള അക്ഷരശ്ലോക സമിതിയുടെ മൂന്നാം വാര്‍ഷികാഘോഷവും എഴുപത്തിയഞ്ച് വയസ്സുകഴിഞ്ഞ അക്ഷരശ്ലോക കലാകാരന്മാരെ ആദരിക്കല്‍ ചടങ്ങും ഇരുപത്തിമൂന്നിന് ഞായറാഴ്ചവൈകുന്നേരം മൂന്നുമണിക്ക് പയ്യന്നൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ ഒമ്പതര മണിക്ക് രജിസ്‌ട്രേഷന്‍ . പത്ത് മണിക്ക് കണ്ണൂര്‍-കാസര്‍കോഡ് ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരശ്ലോക മത്സരം നടക്കും.
വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന പൊതുയോഗം സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അദ്യക്ഷനായിരിക്കും. കേരള ക്ഷേത്ര കലാ അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍ അനുമോദിക്കലും ആദരിക്കല്‍ ചടങ്ങും നിര്‍വ്വഹിക്കും. മലയാള ഭാഷാ പാഠശാല ഡയരക്ടര്‍ ടി.പി. ഭാസ്‌കരപൊതുവാള്‍, ഡോ. സി.കെ. മോഹനന്‍, കൗണ്‍സിലര്‍ എ.കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഉത്തര കേരള അക്ഷരശ്ലോക സമിതി പ്രസിഡണ്ട് ടി.ടി. കുഞ്ഞിരാമന്‍ സ്വാഗതവും സെക്രട്ടറി വി.എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറയും.

No comments:

Post a Comment