Latest News

ചേക്കിന്റകത്ത് തറവാട് കുടുംബസംഗമം

പയ്യന്നൂര്‍:പ്രമുഖ മുസ്ലിം തറവാടായ ചേക്കിന്റകത്ത് തറവാട്ടി ലെ കുടുംബസംഗമവും ദിഖ്ര്‍ ഹ ല്‍ഖയും ഇന്നലെയും ഇന്നുമായി പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടക്കുന്നു. ഇന്ന് വൈകുന്നേരം ആറ് മ ണിക്ക് നടക്കുന്ന കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊ വ്വല്‍ നിര്‍വ്വഹിക്കും. ചേക്കി ന്റകത്ത് കമ്മിറ്റി പ്രസിഡണ്ട് സി.എച്ച് മുസ്തഫ അധ്യക്ഷനായിരിക്കും. എസ്.കെ. ഹംസഹാജി, സി.എച്ച്. അബ്ദുള്‍സലാം സൗദി അറേബ്യ, സി.എച്ച്. ഉടുമ്പുന്തല, ഖത്തര്‍, സി.എച്ച് ഇബ്രാഹിം, അബ്ദുള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സി.എച്ച് അബൂബക്കര്‍, സി.എച്ച് അബ്ദുള്‍ റഹ്മാന്‍, സി.എച്ച്. അസൈനാര്‍ മാത്തില്‍, സി.എച്ച്.മുഹമ്മദലി കോറോം, സി.എച്ച്. മുഹമ്മദലി തായിനേരി, സി.എച്ച്. ദാബൂദ്, സി.എച്ച്. മൂസ, സി.എച്ച്. അബ്ദുള്‍കരാം, സി.എച്ച്.ഇസ്മായില്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. സി.എച്ച്. മുനീര്‍ സ്വാഗതവും സമീര്‍ പെരിങ്ങോം നന്ദിയും പറയും. ചടങ്ങില്‍ വെച്ച് തറവാട് ധ നസഹായഫണ്ടിന്റെ ഉദ്ഘാടനം ഇസ്മായില്‍ സാഹിബിന് നല്‍കി സയ്യിദ് സഫുവാന്‍ തങ്ങള്‍ ഏഴിമല ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment