Latest News

കുട്ടികളുടെ ചലച്ചിത്രോത്സവം തുടങ്ങി

പയ്യന്നൂര്‍ പയ്യന്നൂര്‍ നഗരസഭ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ സഹ കരണത്തോടെ സംഘടിപ്പിക്കുന്ന കുട്ടികളുടെ നാല് ദിവസത്തെ ചലച്ചിത്രോത്സവം സംവിധായകന്‍ മനോജ് കാന ഉദ്ഘാടനം ചെ യ്തു. പയ്യന്നൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടി യില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ കെ പി ജ്യോതി, സ്ഥി രം സമിതി ചെയര്‍മാന്‍മാരായ പി വി കുഞ്ഞപ്പന്‍, വി ബാലന്‍, ഓപ്പണ്‍ ഫ്രെയിം പ്രവര്‍ത്തകനായ പി പ്രേമചന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. മേളയുടെ ഉദ്ഘാടന ചിത്രമായി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ പ്രദര്‍ശിപ്പിച്ചു.

No comments:

Post a Comment