Latest News

മാമ്പഴത്തിന്റെ മാധുര്യം നുകര്‍ന്ന് അവധിക്കാല കൂട്ടായ്മ

കരിവെള്ളൂര്‍: പഴയകാല കാര്‍ഷിക സംസ്‌കാരത്തിന്റെ മാധുര്യം പക ര്‍ന്നുനല്‍കി കുട്ടികളുടെ അവധിക്കാല കൂട്ടായ്മ. ആണൂര്‍ കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്റ് ഗ്രന്ധാലയത്തിന്റെ രജതജൂബി ലി ആഘോഷങ്ങളുടെ ഭാഗമായാണ് വ്യത്യസ്തമായ രീതിയില്‍ അവധിക്കാല കൂട്ടായ്മ സംഘടിപ്പിച്ചത്.
പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം മാധുര്യമൂറുന്ന കുഞ്ഞിമംഗലം മാങ്ങ നല്‍കികൊണ്ടാണ് ക്യാമ്പ് തുടങ്ങിയത്. എം. മഹേഷ് കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി സി.സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിനോദ് പി. ആണൂര്‍ അധ്യക്ഷനായിരുന്നു. പ്രമോദ് അടുത്തില , കൃഷ്ണകുമാര്‍ പള്ളിയത്ത്, പ്രവിരാജ് പാടി എന്നിവര്‍ ക്ലാസെടുത്തു. നന്ദന.ടി ക്യാമ്പിന് നന്ദിപറഞ്ഞു.

No comments:

Post a Comment