Latest News

ദേശത്തിന്റെ കല- ആദ്യപ്രദര്‍ശനംഞായറാഴ്ച

പയ്യന്നൂര്‍: പയ്യന്നൂര്‍ കോല്‍ക്കളിയുടെ സമഗ്ര ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി ഒരു ദേശത്തിന്റെ കലയുടെ പയ്യന്നൂരിലെ ആദ്യപ്രദര്‍ശനം പതിനാറിന് ഞായറാഴ്ച അന്നൂര്‍ ശാന്തിഗ്രാമില്‍ നടക്കും. അന്നൂര്‍ കേളപ്പന്‍ സര്‍വ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം.
പയ്യന്നൂര്‍ കോല്‍ക്കളിയെ ആധാരമാക്കി സുരേഷ് പൊതുവാള്‍ അണിയിച്ചൊരുക്കിയ ഡോക്യുമെന്ററി ഇ.വി. സുധാകരനാണ് നിര്‍മ്മിച്ചത്. രാജസ്ഥാന്‍,നാസിക്, ഇംഫാല്‍ തുടങ്ങി നിരവധി നാടുകളിലെ ഡോക്യുമെന്ററി മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്താകം, ഫാല്‍ക്കേ ജന്മഭൂമി പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയെടുക്കുകയും ചെയ#്ത ഡോക്യുമെന്ററിയാണ് ഒരു ദേശത്തിന്റെ കല.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് അന്നൂര്‍ കേളപ്പജി സ്മാരക വില്ലേജ് ഹാളില്‍ വെച്ച് നടക്കുന്ന പ്രദര്‍ശന ചടങ്ങ് സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേളപ്പന്‍ സര്‍വ്വീസ് സെന്റര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പി. കമ്മാരപൊതുവാള്‍ അധ്യക്ഷനാകും. ചടങ്ങില്‍ വെച്ച് ഡോക്യുമന്ററി ശില്‍പികളായ സുരേഷ് പൊതുവാള്‍ , ഇ.വി. സുധാകരന്‍, സജീവന്‍ ഹൈനസസ്, ബാലന്‍പാലായി, എന്നിവരെ ആദരിക്കും. കേരള ഫോക്ലോര്‍ അക്കാദമി മുന്‍ സെക്രട്ടറി എം. പ്രദീപ് കുമാര്‍, സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. സ്മിത, കോല്‍ക്കളി-കളരിപ്പയറ്റ് ഗുരുനാഥന്‍ ഡോ. എ.കെ. വേണുഗോപാലന്‍ എന്നിവര്‍ അനുമോദന പ്രസംഗങ്ങള്‍ നടത്തും. ഡോക്യുമെന്ററി പരിചയപ്പെടുത്തിക്കൊണ്ട് സുരേഷ് പൊതുവാള്‍ സംസാരിക്കും. കേളപ്പന്‍ സര്‍വ്വീസ് സെന്റര്‍ സെക്രട്ടറി എ.കെ.പി നാരായണന്‍സ്വാഗതവും കെ. ശിവപ്രസാദ് നന്ദിയും പറയും. തുടര്‍ന്ന് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികളായ പി. കമ്മാരപൊതുവാള്‍, വി.എം. ദാമോദരന്‍, യു രാജേഷ്, സുരേഷ് പൊതുവാള്‍, ഇ.വി. സുധാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment