Latest News

തൂങ്ങിമരിച്ചു

പയ്യന്നൂര്‍:ഏഴിമല നാവല്‍അക്കാദമിയില് ജീവനക്കാരനായ തമിഴ്‌നാട് തിരുത്തല്‍ സ്വദേശി വി. രാജശേഖരനെ(27) ക്വാര്‍ട്ടേഴ്‌സി ല്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ടേകാല്‍ മണിയോടെയാണ് സംഭവം.
തിരുത്തലിലെ പെണ്ണരശാണ് മാതാവ്. ഭാര്യ ഉമ ഒമ്പതുമാസം ഗര്‍ഭിണിയാണ്. ഏകമകന്‍ ദീക്ഷിത്. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
പരിയാരം: ഇരിട്ടി പായത്തെ കെ. പ്രഭാകരനെ(59) വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് തൂങ്ങിയനിലയില്‍ വീട്ടുകാര്‍ കണ്ടത്. ഇന്‍ക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

No comments:

Post a Comment