Latest News

ഭഗവത് ഗീതാ ജ്ഞാന ക്ലാസ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി സത് സംഗവേദി പുതുതായി ആരംഭിക്കുന്ന ഭഗവത് ഗീതാജ്ഞാന ക്ലാസ് പി.കെ. പത്മനാഭന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി ദീപം തെളിയിക്കലും അനുഗ്രഹഭാഷണവും നടത്തി. ടി.ടി.വി രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.പി. രമേശന്‍ , എക്‌സിക്യൂട്ടിവ് ഓഫീസര്‍ ടി.എം. സത്യനാരായണന്‍ എന്നിവര്‍ സംസാരിച്ചു. പി.എസ്. രാമനാഥ അയ്യര്‍ സ്വാഗതവും വി.എ. രാഘവപൊതുവാള്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment