Latest News

വിഷുക്കണി ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍ തപസ്യ കലാക്ഷേത്രം കുടുംബസംഗമം 'വിഷുക്കണി' പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ:ശശി വട്ടക്കൊവ്വല്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി ശിവദാസന്‍ സ്വാഗതം പറഞ്ഞു.എം വി ഭാസ്‌കരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മുഖ്യാതിഥി പ്രശസ്ത ഗായകന്‍ ഉമേഷ് നീലേശ്വരത്തെ ശശി വട്ടക്കൊവ്വല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.വി സുരേന്ദ്രന്‍, ദാമോദരന്‍ മാസ്റ്റര്‍,ടി പി സുനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സം സാരിച്ചു.വേണു മാസ്റ്റര്‍ നന്ദി പറഞ്ഞു.തുടര്‍ന്ന് കലാക്ഷേത്രം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

No comments:

Post a Comment