Latest News

ഇതാണ് മോഡിയുടെ ഗുജറാത്ത് മോഡല്‍

കെ ജി സുധാകരന്‍
2017 ഫെബ്രുവരി ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് ഗുജറാത്തിലെ നരഹത്യ ഒന്നര പതിറ്റാണ്ട് പിന്നിട്ടു. ഗോധ്ര സംഭവത്തില്‍ 1926 ജീവന്‍ നഷ്ടപ്പെട്ടു. അനാഥമായ കുടുംബങ്ങള്‍ നിരവധി. ഒടുങ്ങാത്ത നാശനഷ്ടങ്ങള്‍. ഇന്നും നീതി ലഭിക്കാതെ അലയുന്ന ജനത. മോഡി ഭരണം തുടരുമ്പോള്‍, വര്‍ഗ്ഗീയ വിഷം ചീറ്റുമ്പോള്‍, സാധാരണ ജനജീവിതം ഇരുട്ടില്‍ നിന്നും കൂരിരുട്ടിലേക്ക് നീങ്ങുകയാണ്. പ്രത്യാശയുടെയും പ്രതീക്ഷയുടെയും വെളിച്ചം പകരാന്‍ പുരോഗമന ശക്തികള്‍ കൂട്ടായി പ്രവര്‍ത്തിക്കണം.
എ.വി.അനില്‍കുമാര്‍ രചിച്ച ഗീബല്‍സ് ചിരിക്കുന്ന
ഗുജറാത്ത് എന്ന രാഷ്ട്രീയ യാത്രാവിവരണം ഇന്നത്തെ സാഹചര്യത്തില്‍ നാം നിര്‍ബന്ധമായും വായിച്ചിരിക്കണം. മാധ്യമങ്ങള്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും വിളമ്പുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ ഇത്തരം രാഷ്ട്രീയ യാത്രാ വിവരണങ്ങള്‍ക്ക് മാത്രമേ സത്യം വിളിച്ചു പറയാന്‍ സാ ധിക്കൂ.ദളിതരെയും ആദിവാസികളെയും ന്യൂനപക്ഷങ്ങളെയും കൊന്നൊടുക്കുന്നതാണ് ബി ജെ പിയുടെ രാഷ്ട്രീയം. കേന്ദ്ര ബജറ്റില്‍ ഈ നയം വ്യക്തമാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം അനുവദിക്കേണ്ട ബജറ്റ് വിഹിതം പട്ടികജാതി പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗങ്ങള്‍ക്ക് അനുവദിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറല്ല. ഇരുപത്തിയഞ്ച് ശതമാനം ബജറ്റ് വിഹിതത്തിനു പകരം അനുവദിച്ചത് 3.93 ശതമാനം മാത്രം. ഇന്ത്യയുടെ ജനസംഖ്യയില്‍
ഇരുപത്തിയഞ്ച്ശതമാനം ഈ വിഭാഗങ്ങളില്‍പെടും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിത് വിഭാഗങ്ങള്‍ക്ക് അല്‍പമെങ്കിലും നീതി ലഭ്യമാക്കുന്നതിനുപകരം കൊടിയ വഞ്ചനയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. ഗുജറാത്തിലെ സംസ്ഥാന ബജറ്റിലും ഇതേ നയം തന്നെയാണ് തുടരുന്നത്. ഗുജറാത്തിലെ ജനസംഖ്യയില്‍ ഏഴ് ശതമാനം ആദിവാസി ദളിത് വിഭാഗത്തില്‍പെടും. ഈ വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ബജറ്റ് വിഹിതം 11604.88 കോടി രൂപയാണ്. എന്നാല്‍ ബജറ്റില്‍ വകയിരുത്തിയത് 4602.69 കോടി രൂപ മാത്രമാണ്. ഗുജറാത്ത് സംസ്ഥാനത്തിലെ ദളിത് ജനവിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട 7001.19 കോടി രൂപ സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുകയാണ്. ഈ അനീതി അനുവദിക്കില്ലെന്ന് ഗുജറാത്തിലെ ദളിത് സംഘടനകള്‍ വ്യക്തമാക്കുകയാണ്.2017-18 വര്‍ഷത്തെ ഗുജറാത്ത് ബജറ്റിനെ ീുശോശ്വല ശിരഹൗശെ്‌ല റല്‌ലഹീുാലി േീള വൗാമി ൃലീൌൃരല െഎന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ബജറ്റ് വിശകലനം ചെയ്തപ്പോള്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് തികഞ്ഞ അവഗണനയാണ് കാണിച്ചത്. ഈ വര്‍ഷത്തെ ബജറ്റ് വിഹിതം പരിശോധിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷ ബജറ്റ് നടപ്പിലാക്കിയത് ഒന്ന് നോക്കാം. പല മന്ത്രാലയങ്ങളും വകയിരുത്തിയ തുക ചെലവഴിച്ചില്ല. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ വികസനം ലക്ഷ്യമാക്കിയല്ല ബജറ്റുകള്‍
തയ്യാറാക്കുന്നത്. എന്നാല്‍ ആ ബജറ്റ് പോലും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഭരണകൂടം പൂര്‍ണ്ണമായും പരാജയപ്പെടുകയാണ്. ഗുജറാത്ത് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രതലത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഈ അവസരത്തില്‍ കേരളസര്‍ക്കാരിന്റെ ബജറ്റ് ഒന്ന് വിലയിരുത്തിയാല്‍ സമീപനം ബോധ്യപ്പെടും.
സമൂഹപുരോഗതിയുടെ അടിത്തറയാണ് വിദ്യാഭ്യാസം. പ്രാഥമിക വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത്. സൗജന്യ സാര്‍വ്വത്രിക പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ നമുക്ക് സാധിക്കണം.
പ്രാഥമിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍
ഗുജറാത്ത് സര്‍ക്കാര്‍ 2009 നവംബറില്‍ തുടക്കം കുറിച്ച പദ്ധതിയാണ് ഗുണോത്സവ്. പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്താനും
അധ്യാപകരുടെ നിലവാരം ഉയര്‍ത്താനും ഉദ്ദേശിച്ചാണ് ഈ പരിപാടി നടപ്പിലാക്കിയത്. ഈ പദ്ധതി
തുടരുമ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ
വിദ്യാഭ്യാസനിലവാരം സംബന്ധിച്ച് നിരാശാജനകമായ കണക്കുകളാണ് പുറത്തുവരുന്നത്. ഗുജറാത്തിലെ പെണ്‍കുട്ടികളില്‍
ഇരുപത്തിയെട്ട് ശതമാനം സ്‌കൂള്‍ കണ്ടിട്ടേ ഇല്ലെന്ന് 2015-16 നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഗുജറാത്തിലെ മാനവവിഭവശേഷിയുടെ സൂചിക (ഔാമി
ഉല്‌ലഹീുാലി േകിറലഃ)
ശ്രദ്ധിക്കുക.പുതിയവിവരങ്ങ ള്‍ കൂടി ഉള്‍പ്പെടുത്തി കിറശമ ഔാമി റല്‌ലഹീുാലി േഞലുീൃ േ2011 പ്രകാരം ഗുജറാത്തിന്റെ സ്ഥാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിറകിലാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ഒഉക നാല്‍പത്തിയാറ്ശതമാനം വളര്‍ന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും ഈ നിലവാരത്തില്‍ എത്തിയിട്ടില്ല. ഒഉക ഉയര്‍ന്ന നിരക്കില്‍ വര്‍ധിച്ച വിവിധ സംസ്ഥാനങ്ങള്‍ ഇവയാണ്.
ഉത്തരാഞ്ചല്‍ 82 %
ഝാര്‍ഖണ്ഡ് 76 %
മധ്യപ്രദേശ് 64 %
ഉത്തര്‍പ്രദേശ് 61 %
ബിഹാര്‍ 56 %
ആന്ധ്ര 53 %
കര്‍ണാടക 52 %
ആസാം 47 %
ഹരിയാന 46 %
ഗുജറാത്ത് 44 %
ഇതാണ് ഗുജറാത്തിന്റെ സ്ഥിതി. ഇതിനെയാണ്
മോ ഡി ഗുജറാത്ത് മോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഗുജറാത്തിലെ ജനജീവിതം അടുത്തറിയാന്‍ അനില്‍കുമാറിന്റെ രാഷ്ട്രീയ യാത്രാവിവരണം നിര്‍ബന്ധമായും വായിക്കണം.ഒരു മനുഷ്യനെ
സംബന്ധിച്ചിടത്തോളം പണിയെടുത്ത് സ്വസ്ഥമായി ജീവിക്കുക എന്നതാണ് വളരെ പ്രധാനം. ഇതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. എന്നാല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത് ജനജീവിതം ഭീതിയിലാഴ്ത്തുകയാണ് ഭരണകൂടം ചെയ്തുവരുന്നത്. പിന്നെ എന്താണ് നിങ്ങള്‍ ഗുജറാത്ത് മോഡല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അശാന്തിയുടെ ദിനങ്ങളാണ്
പുലരുന്നത്.അനില്‍കുമാറിന്റെ പുസ്തകം ഇങ്ങനെ
പറയുന്നു.ചരിത്രം
മറക്കാനും മറയ്ക്കാനും
പരിശീലിക്കുന്ന ജനത ശ്മശാനത്തിലേക്ക്
എടുക്കാന്‍ നന്നായി
ഒരുക്കി വെച്ച ജഡങ്ങള്‍ പോലെയാണ്. പുത്തന്‍ തുണികള്‍ക്കും ചുവന്ന പൂവുകള്‍ക്കും ചാറ്റല്‍മഴ കണക്കെയുള്ള വിലാപങ്ങള്‍ക്കും നടുവില്‍
ഒന്നുമറിയാതെ കിടക്കുന്ന ശവങ്ങള്‍ക്ക് ബഹുമാനപൂര്‍വ്വമായ അടക്കലിനേ അര്‍ഹതയുള്ളൂ.ഗുജറാത്തില്‍ പ്രകാശകിരണങ്ങള്‍ പരക്കണം. ഗുജറാത്തിലെ ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

No comments:

Post a Comment