Latest News

പരിയാരത്ത് ബൈക്കുകള്‍ കത്തിച്ചു

പരിയാരം: സ്റ്റേഷന്‍പരിധിയില്‍ തിരുവട്ടൂര്‍ വായാട് രണ്ട് ബൈക്കുകള്‍ തീവെച്ച് നശിപ്പിച്ചു. തിരുവ്ടൂരിലെ പന്തല്‍ പണിക്കാരന്‍ പി.സി.എം. ഉമ്മര്‍കുട്ടിയുടെ കെ.എ ല്‍. 59- എല്‍. 8884 ബുള്ളറ്റ്, കീ രന്റകത്ത് സവാദിന്റെ കെ.എല്‍. 59- 5206നമ്പര്‍ ഹീറോ ഹോണ്ട ബൈക്കും പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
പെരുമ്പയിലെ പച്ചക്കറി കടയില്‍ ജീവനക്കാരനായ സവാദ് മൂന്നുമാസമായി വായാടാണ് താമസം. ബൈക്ക് വീട്ടിലേക്ക് കൊ ണ്ടുപോകാനാവാത്തതിനാല്‍ സ മീപത്തെ റോഡരുകിലെ കടയ് ക്ക് മുന്നില്‍ നിര്‍ത്തിയിടാറാണ് പതിവ്.
ഉമ്മര്‍കുട്ടിയും വര്‍ഷങ്ങളായി ഇ വിടെയാണ് ബൈക്ക് നിര്‍ത്തിയിടാറ്. സവാദിന്റെ ബൈക്ക് കത്തുന്നതിനിടയില്‍ ഉമ്മര്‍കുട്ടിയുടെ ബുള്ളറ്റിന് തീപിടിച്ചതാവാനാണ് സാധ്യതയെന്നാണ് പോലീസി ന്റെ പ്രാഥമിക നിഗമനം. തീ പടരുന്നത് കണ്ട് പരിസരവാസികള്‍ ഓടിയെത്തി തീ അ ണയ്ക്കുകയായിരുന്നു.
ബൈക്കുകള്‍ അഗ്നിക്കിരയാക്കിയതിന് പിന്നില്‍ ഗൂഢാലോചന നടന്നതായി പോ ലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴി ഞ്ഞ ജനുവരി ഇരുപത്തിയഞ്ചിന് ബക്കളത്തെ അബ്ദുള്‍ ഖാദറി നെ ഒരുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി തള്ളിയത് ബൈക്കുകള്‍ കത്തിയമര്‍ന്ന സ്ഥലത്തായിരുന്നുവത്രെ.
ഈ കേസിലെ പ്രധാന പ്രതികള്‍ ഗള്‍ഫിലേക്ക് കടന്നതായാ ണ്‌സൂചന. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment