Latest News

ഉപ തിരഞ്ഞെടുപ്പ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിര്‍ണ്ണായകമായ മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി യായ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ എം.ബി. ഫൈസലിനെ 1, 71, 038 വോട്ടുകുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി.
5,15,322 വോട്ടാണ് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്. എം.ബി. ഫൈസലിന് 3,44, 287വോട്ടും എ ന്‍.ഡി.എ സ്ഥാനാര്‍ത്ഥിബി.ജെ.പി.യിലെ ശ്രീപ്രകാശിന് 65,662 വോട്ടും ലഭിച്ചു.
കഴിഞ്ഞനിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോകസഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നിന്നിരുന്നുവെങ്കിലും 2012ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനിലവാരവുമായി തട്ടിച്ചുനോക്കുമ്പോള്‍ തുല്യമായ കുറവുണ്ടായിരുന്നു.
2012ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് ലഭിച്ചത് 1,94,000ത്തിലേറെ ആയിരുന്നുവെങ്കില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് 1,18000ത്തിലേക്ക് ചുരുങ്ങിയിരു ന്നു. ഏറെ രാഷ്ട്രീയ പ്രാധാ ന്യം കല്‍പിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അത് വീണ്ടും വര്‍ദ്ധിപ്പിക്കാ ന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ നേട്ടമായാണ് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
മലപ്പുറം തിരഞ്ഞെടുപ്പ് സം സ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേ രി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞതെങ്കിലും പിന്നീട് ഭൂരിപ ക്ഷം കുറയ്ക്കാന്‍ കഴിഞ്ഞാലും അത് എല്‍.ഡി.എഫ് ഭരണത്തി ന്റെ വിലയിരുത്തലാണെന്ന് അ ദ്ദേഹം തിരുത്തിയിരുന്നു.
അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വോട്ടില്‍ വ ന്ന കുറവ് മതേതര ശക്തികള്‍ക്കുണ്ടായ വിജയമാണെന്ന് തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ മതേതര ശക്തികളെ യോജിപ്പിക്കുന്നതിനുവേ ണ്ടി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment