Latest News

പ്രതിഷേധിച്ചു

പയ്യന്നൂര്‍: ഐ.എന്‍.ടി.യു.സി ഓട്ടോറിക്ഷാ തൊഴിലാളി യൂനിയന്‍ നിര്‍വ്വാഹക സമിതി അംഗവും കാനായി കാനം സംരക്ഷണ സമിതി പ്രവര്‍ത്തകനുമായ പി. മധുസൂദനനെ അക്രമിച്ച സംഭവത്തില്‍ ഓട്ടോതൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) നിര്‍വ്വാഹക സമിതി യോഗം പ്രതിഷേധിച്ചു.
മധുസൂദനനെ ഒരുസംഘം ചെങ്കല്‍ മാഫിയ സംഘമാണ് അക്രമിച്ചതെന്നും ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും എ.പി. നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പി.കെ. സുരേഷ്, പി. രാമകൃഷ്ണന്‍, രമേശന്‍ കോറോം, കെ.വി പ്രമോദ് കുമാര്‍, ടി.വി. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment