Latest News

നഗരസഭയില്‍ റോഡുകളുടെ നിര്‍മ്മാണത്തില്‍ വ്യാപക ക്രമക്കേടെന്ന് കോണ്‍ഗ്രസ്സ്

പയ്യന്നൂര്‍: സാമ്പത്തിക വര്‍ഷം അവസാനിക്കാറായപ്പോള്‍ നഗരസഭയില്‍ നടക്കുന്ന റോഡുകളുടെ നിര്‍മ്മാണത്തിലും മറ്റും വന്‍തോതില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നതായി ആരോപിച്ചു.
പയ്യന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ. ജയരാജ്ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.
ചില ഉദ്യോഗസ്ഥരും കരാറുകാരും മറ്റും അടങ്ങുന്ന ഒരു ലോ ബി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി പരാതിയി ല്‍ പറഞ്ഞു. കണ്ടോത്ത് ആയുര്‍ വ്വേദ ആശുപത്രിയില്‍ നിന്നും മൂ രിക്കൊവ്വലിലേക്ക് പോകുന്ന റോ ഡിന്റെ നിര്‍മ്മാണം തന്നെ ഉദാഹരണമാണ്. നഗരസഭാ അധികൃതര്‍ നോക്കുകുത്തിയായി നടത്തു ന്ന ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് അടിനയന്തിരമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശ ന നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിക്കും നഗരസഭാ അധ്യക്ഷനും വിജിലന്‍സ് അധികൃതര്‍ക്കും പരാതി നല്‍കി. കാലാകാലങ്ങളായി നഗരസഭയുടെ ഖജനാവ് കൊള്ളയടിക്കു ന്ന ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തപക്ഷം നഗരസഭക്ക് മുമ്പില്‍ സമരതത്തിന് കോണ്‍ഗ്രസ്സ് നേതൃ ത്വം നല്‍കുമെന്ന് അറിയിച്ചു

No comments:

Post a Comment