Latest News

ഹക്കീംവധം: പ്രതികളുടെ കസ്റ്റഡി നാളെ അവസാനിക്കും

മുഹമ്മദ് റഫീഖ് നാളെ കോടതിയില്‍ ഹരജി നല്‍കും

പയ്യന്നൂര്‍: കൊറ്റിജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ ഹക്കീമിനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചുകളഞ്ഞകേസില്‍ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്ത നാലുപ്രതികളു ടെയും ജൂഡീഷ്യല്‍ കസ്റ്റഡി നാ ളെ അവസാനിക്കും.
സി.ബി.ഐസംഘം നാളെ നാലുപേരെയും എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായവരെ തെളിവെടുപ്പിന് പയ്യന്നൂര്‍ കൊറ്റിയില്‍ കൊണ്ടുവരാത്ത സാഹചര്യത്തി ല്‍ മറ്റൊരു ഘട്ടത്തില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തനാണ് സാധ്യത.
നാലാമത് അറസ്റ്റ് ചെയ്ത പുഞ്ചക്കാട്ടെ എ.പി. മുഹമ്മദ് റഫീഖ്(43)അഭിഭാഷകന്‍ മുഖേന സി.ജെ.എം കോടതിയില്‍ ഹരജി നല്‍കാന്‍ നീക്കം തുടങ്ങി.
കൊലപാതകം നടന്നുവെന്ന് പറയുന്ന 2014 ഫിബ്രവരി പ ത്തി ന് പുലര്‍ച്ചെ താന്‍ കൊറ്റി ജുമാമസ്ജിദ് കോമ്പൗണ്ടില്‍ പോയിരുന്നുവെന്നത് സമ്മതിക്കുമ്പോള്‍ തന്നെ അവിടെ നടന്നതൊന്നും താന്‍ കണ്ടിട്ടില്ലെന്നും വസ്തുത തെളിയിക്കാന്‍ നുണ പരിശോധന ഉള്‍പ്പെടെയുള്ള എല്ലാ ശാ സ്ത്രീയ പരിശോധനകള്‍ക്കും താന്‍ തയ്യാറാണെന്നും കാണിച്ച് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ടി.കെ. വിപിന്‍ദാ സ് മുഖേന നാളെ ഹരജി നല്‍കും.
ഇന്ത്യന്‍ശിക്ഷാനിയമം 301-ാം വകുപ്പ് പ്രകാരമാണ് സി.ബി.ഐ സംഘം പ്രതികളുടെ അറസ്റ്റ് രേ ഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഭാഗം അഭിഭാഷകന്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങളിലേക്ക് കടക്കാന്‍ തയ്യാറായില്ല.
ഏഴു ദിവസത്തെപ്രതികളു ടെ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം കൂടുതല്‍ അറസ്റ്റ് ഉ ണ്ടാകുമെന്നുംകേ സില്‍ ഇരുപത്തിരണ്ടോളംപ്രതികളുണ്ടെന്നു മാണ് സിബി.ഐ സംഘം നല്‍ കുന്ന സൂചന. ഒന്ന ര വര്‍ഷക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് സി.ബി.ഐ ഡി.വൈ.എസ്.പി ജെ. ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാ ഞ്ച് അന്വേഷണ ഫയലുകള്‍ സി.ബി.ഐക്ക് കൈമാറിയിരുന്നു.
സംഭവ സമയം കൊറ്റി ടവര്‍ കേ ന്ദ്രീകരിച്ചുള്ള മൊബൈല്‍ സംഭാഷണങ്ങള്‍ കേസിന് വളരെയേറെ സഹായകമായിരുന്നു.

No comments:

Post a Comment