Latest News

ചന്ദ്രിക

കൗമാരകുതൂഹലങ്ങളില്‍ എവിടെയോവച്ച് നഷ്ടപ്പെട്ട ഒരു പ്രണയത്തിന്റെയോ കാമത്തിന്റെയോ എന്ന് തിരിച്ചറിയപ്പെടാത്ത കാലം. കൗമാരത്തിന്റെയും
യൗവ്വനത്തിന്റെയും
പാലത്തില്‍ മനസ്സും
ശരീരിവും
ഋതുഭേദങ്ങളിലൂടെ കടന്ന് സ്വപ്നങ്ങളെ
താലോലിക്കുന്ന പ്രായം. അപ്പോഴാണ് അവള്‍
കടന്നുവന്നത്. ചന്ദ്രിക
ഇരുണ്ടനിറമുള്ള
കൃശഗാത്രി. അംഗലാവണ്യം യുവത്വത്തെ
കാമന്ധമാക്കുന്ന ശരീരം. പ്രയം പതിനേഴ് കടന്നു. ഇന്നത്തെപ്പോലെ മാക്‌സിയോ ചുരീദാറോ പോലുള്ള വേഷങ്ങളൊന്നും ഇറങ്ങിയിട്ടില്ല. ലുങ്കിയും ബ്ലൗസുമായിരിക്കും
സ്ത്രീകളുടെ വേഷം.
പുരുഷന്മാര്‍ ലുങ്കിയും
ബനിയനും.
പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ പെറ്റിക്കോട്ട് ആണ്‍കുട്ടികള്‍ വള്ളനിക്കര്‍ അഥവാ ട്രൗസര്‍.
വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ മുണ്ടും നേര്യതും പുരുഷന്മാര്‍ മുണ്ടും ഷര്‍ട്ടും ധരിക്കും. നിതംബം
മറയ്ക്കുന്ന ലുങ്കി പൊക്കിള്‍ച്ചുഴിയെ
അനാവരണംചെയ്ത ബ്ലൗസുമിട്ട് മാറിടം
തുള്ളിച്ചുകൊണ്ട് ചന്ദ്രിക വരുന്നതുകാണാന്‍തന്നെ ഒരു ചന്തമാണ്.
ചീകിയൊതുക്കിക്കെട്ടിയ കാര്‍കൂന്തല്‍. കവിളുകളില്‍ താരുണ്യത്തിന്റെ
ചെഞ്ചായം. ചുവന്ന
ചുണ്ടുകള്‍ക്കിടയില്‍
മുല്ലമൊട്ടുപോലുള്ള
പല്ലുകള്‍ നെറ്റിയില്‍
ഒരു ചാന്ത്‌പൊട്ട്.
ചന്ദ്രിക വീട്ടില്‍ വന്നത്
മരിച്ചീനിയും കുരുമുളകും വിളവെടുക്കുന്ന
സമയത്താണ്. മരച്ചീനി
പിഴുതെടുക്കുക,
ഉണക്കാനായി മരച്ചീനി കൊത്തിയിടുക, പൂളിയിട്ട മരച്ചീനി ചെമ്പിലിട്ട്
പുഴുങ്ങിയെടുക്കുക, ഉണങ്ങിയ മരച്ചീനി ചാക്കില്‍ വാരി നിറക്കുക, കുരുമുളക് മെതിച്ച് വെയിലിലിട്ട് ഉണക്കിയെടുക്കുക ഇത്യാദി ജോലികളൊക്കെയാണ് ചെയ്യേണ്ടത്. ഞാന്‍ വീട്ടിലെ മൂത്തസന്താനമായതിനാല്‍ ഈവകജോലികളില്‍ അവരെ സഹായിക്കുക എന്നത് എന്റെ
ചുമതലയില്‍പ്പെട്ടതായി
വന്നു. എട്ടാംക്ലാസില്‍
പഠിക്കുന്ന കാലം.
ചന്ദ്രികയുടെ വരവോടുകൂടി എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദവും ഉണര്‍വും പകര്‍ന്നുനല്‍കി.
എന്നേക്കാള്‍ പ്രായമുള്ള അവരെ ഞാന്‍ ചന്ദ്രേച്ചി എന്ന് വിളിച്ചു. എന്റെ
ജോലികള്‍
ആയാസരഹിതമായും
കൂടുതല്‍ ജോലി
ചെയ്യുന്നതിനുള്ള
അഭിനിവേശവും വന്നുചേര്‍ന്നു. സംസാരത്തിലെ സാരള്യതയും
ചലനങ്ങളിലെ വശ്യതയും ചന്ദ്രിക എന്റെ മനസ്സില്‍ വസന്തത്തിന്റെ
വെണ്ണിലാപ്പൂക്കള്‍ വിരിയിച്ചു. ചന്ദ്രികാചര്‍ച്ചിതമായ
രാത്രികളില്‍ ചന്ദ്രികച്ചേച്ചി എന്റെ മനസ്സില്‍ മറ്റൊരു ചന്ദ്രികയായ് വിടര്‍ന്നു. കൊച്ചു
പയ്യനായിരുന്നെങ്കിലും എന്റെ മനസ്സില്‍ ഒരു
കാട്ടുപൂച്ച
പതുങ്ങിയിരിപ്പുണ്ടായിരുന്നു. കുട്ടയില്‍ ഉണങ്ങിയ
മരച്ചീനി
വാരിനിറക്കുമ്പോള്‍, അത് തലയില്‍ ചുമന്ന്
കൊടുക്കുമ്പോഴൊക്കെ ചന്ദ്രികയുടെ
കൈവിരല്‍സ്പര്‍ശം
എന്നെ ഉന്മത്തനാക്കി.
വൈകുന്നേരം
ജോലികഴിഞ്ഞ്
കുറച്ചകലെയുള്ള
കാട്ടുചോലയില്‍ കുളിക്കാന്‍ പോകുമ്പോള്‍ അവര്‍ എന്നെയും കൂടെകൂട്ടും.
മലഞ്ചെരിവുകള്‍ക്ക്
ഇടയിലൂടെ
ഒഴുകിയെത്തുന്ന ചോലയില്‍ അര്‍ദ്ധനഗ്നയായി ചന്ദ്രിക കുളിക്കാനിറങ്ങുമ്പോള്‍ സമീപത്തുള്ള ഉയര്‍ന്ന
പാറക്കല്ലില്‍ എന്നെ
കാവലിരുത്തും എന്നിട്ട് പറയും ''എടാ ചെക്കാ ആരെങ്കിലും
വരുന്നുണ്ടെങ്കില്‍ പറയണം'' ഞാന്‍ തലയാട്ടിക്കൊണ്ട് ചന്ദ്രിക കുളിക്കുന്നതും നോക്കിയിരിക്കും. മാറോളം വെള്ളമുള്ള നീലക്കയത്തില്‍ ചന്ദ്രികയുടെ ശരീരത്തിന്റെ പ്രതിബിംബം അലിഞ്ഞു
തീരുന്നത് നോക്കി ഞാന്‍ സമയം പോക്കി.
കുളികഴിഞ്ഞ് ഈറന്‍
തുകിലുകള്‍ വാരിച്ചുറ്റി ചന്ദ്രിക മുന്‍പിലും ഞാന്‍ പിറകേയുമായി നടന്ന് നീങ്ങും. ദിവസങ്ങള്‍
കടന്നുപോയി. സ്‌കൂള്‍ വിട്ടാല്‍ ഉടനേ
വീട്ടിലെത്താന്‍ എന്റെ
കാലുകള്‍ നന്നേ പാടുപെട്ടു. ഒഴിവുദിനങ്ങള്‍ വരാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചു. അങ്ങിനെയിരിക്കേയാണ് വീട്ടില്‍ ചുമര്‍
കെട്ടുന്നതിനായി
തൊട്ടടുത്തുള്ള സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന്
കുറച്ച് മണ്ണ്
കൊണ്ടുവരാനുള്ള ജോലി ചന്ദ്രികയെ ഏല്‍പ്പിച്ചത്. സഹായിയായി എന്നെയും ചുമതലപ്പെടുത്തി. ഒരാള്‍ പൊക്കത്തിലും താഴ്ചയിലും വീതിയിലുമുള്ള കുഴിയില്‍ ഇറങ്ങി മണ്ണ് കിളച്ച്
കുട്ടയില്‍ കോരിനിറച്ച്
ചന്ദ്രികയുടെ തലയിലേക്ക് കയറ്റിവച്ചു കൊടുക്കുക എന്നതാണ് എന്റെ
കര്‍ത്തവ്യം. കുട്ടയില്‍ മണ്ണ് നിറഞ്ഞാല്‍ കുനിഞ്ഞ് നിന്ന് തലയിലേക്ക് എടുത്തു
കൊടുക്കുമ്പോള്‍
പാതിതുറന്ന ചന്ദ്രികയുടെ ബ്ലൗസിനിടയിലേക്ക് എന്റെ നോട്ടം അറിയാതെ കടന്നുപോയി. ''എടാ ചെക്കാ നീയെന്താ ഇങ്ങിനെ നോക്കുന്നെ?'' എന്ന്
തമാശയായി പറഞ്ഞ് ഒരു കള്ളച്ചിരിചിരിച്ച് ചന്ദ്രിക കുട്ടയുമായി വീട്ടിലേക്ക്
പോയി. ഓരോ വരവിലും ഒരിക്കലെങ്കിലും അവളുടെ മാദകത്വം ഒന്ന്
സ്പര്‍ശിക്കാന്‍ എന്റെ
കരങ്ങള്‍ വെമ്പല്‍കൊണ്ടു. എന്നാല്‍ ഭയംകൊണ്ടോ ജാള്യതകൊണ്ടോ എന്റെ മനസ്സ് ആ ഉദ്യമത്തില്‍ നിന്ന് പിന്മാറി. കുറച്ച് നാളുകള്‍ക്ക് ശേഷം വീട്ടില്‍
മേശയുണ്ടാക്കുന്നതിനായി ഒരു മരപ്പണിക്കാരന്‍ വന്നു. വീട്ടിലുള്ള
മരഉരുപ്പടികളൊക്കെ
എടുത്ത് മുറ്റത്തുള്ള ഒരു
മരത്തിന്റെ ചോട്ടില്‍ വച്ച് അയാള്‍ പണി തുടങ്ങി. ചന്ദ്രിക തൊടിയില്‍ ജോലി ചെയ്യുന്നതിനിടയില്‍
മരപ്പണിക്കാരന്റെ നോട്ടം അവളില്‍ പതിക്കാനിടയായി. എനിക്ക് അയാളുടെ നോട്ടവും ഭാവവും തീരെ രസിച്ചില്ല!? ചന്ദ്രികയെ വേറൊരാള്‍ നോക്കുന്നതോ അവരോട് സംസാരിക്കുന്നതുപോലും എനിക്ക്
ഇഷ്ടമായിരുന്നില്ല!?
ഞാനക്കാര്യം ചന്ദ്രേച്ചിയോട് പറഞ്ഞു. അവള്‍ ഒരു ശൃംഗാരച്ചിരിചിരിച്ച് എന്നെ കളിയാക്കി പറഞ്ഞു ''അതിന് നിനക്കെന്താടാ ചേതം!?''ഞാന്‍
ഇളിഭ്യനായി!?ദിവസങ്ങള്‍ വീണ്ടും കടന്നു
പൊയ്‌ക്കൊണ്ടിരുന്നു.
മരപ്പണിക്കാരന്‍ മേശനിര്‍മ്മാണം തീര്‍ക്കുന്ന
മട്ടില്ല. ഇതിനിടയില്‍
ചന്ദ്രികയും
മരപ്പണിക്കാരനും നല്ല ചങ്ങാത്തത്തിലായി. ഞാനെന്റെ അമര്‍ഷവും ദേഷ്യവും ഉള്ളിലൊതുക്കി നടന്നു. എങ്ങിനെയെങ്കിലും ആ പഹയനെ ഒന്ന് പറഞ്ഞുവിട്ടാല്‍ മതിയായിരുന്നു! ഞാന്‍ മനസ്സില്‍ കരുതി. മേശനിര്‍മ്മാണം ആ
കുരുത്തകെട്ട പണിക്കാരന്‍ തീര്‍ത്തതേയില്ല.
അങ്ങിനെയിരിക്കെ ഒരുദിവസം ഉച്ചയൂണ് കഴിഞ്ഞ് എല്ലാവരും വിശ്രമത്തിലായി. ഞാന്‍ അകത്തെ മുറിയില്‍ റേഡിയോവില്‍ നിന്ന്
വിവിധഭാരതി സ്റ്റേഷനില്‍ നിന്നുള്ള ചലച്ചിത്രഗാന
പരിപാടി
ശ്രവിക്കുകയായിരുന്നു.
യേശുദാസ് ആലപിച്ച
കൂട്ടുകുടുംബം എന്ന
ചിത്രത്തിലെ 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നൊയമ്പിന്ന് മുടക്കും ഞാന്‍....' എന്ന ഗാനം അലയടിച്ചൊഴുകിക്കൊണ്ടിരുന്നു. ചന്ദ്രേച്ചി കേള്‍ക്കാനായി ഞാന്‍
റേഡിയോയുടെ വോളിയം
ഉച്ചത്തിലാക്കി. പാട്ട് കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി. ഉച്ചക്ക് ശേഷമുള്ള ജോലിക്കായി
ഞാന്‍ ചന്ദ്രേച്ചിയെ നോക്കിയിട്ട്
എവിടെയും കാണാനില്ല!
മരപ്പണിക്കാരനെ നോക്കി.
അയാളെയും കാണാനില്ല!! ഞാന്‍ തൊടിയിലൊക്കെ
കറങ്ങിതിരിഞ്ഞുനോക്കി?
എവിടെയുമില്ല.
ഇവരെവിടെപ്പോയി? ഞാന്‍ ഉദ്വേഗം കൊണ്ടു! മുറ്റത്തുള്ള ആകാശം മുട്ടെ
വളര്‍ന്നുനില്‍ക്കുന്ന ഒരു
കശുമാവിന്റെ ശിഖരത്തില്‍ കയറി ഞാന്‍ ചുറ്റും
കണ്ണോടിച്ചു. ഉച്ചവെയില്‍
പടിഞ്ഞാറ്
ചായുന്നു. ഉഷ്ണക്കാറ്റ്
വീശിക്കൊണ്ടിരുന്നു.
ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒരു കാട്ടുപൊന്തയില്‍നിന്നും രണ്ടുപേര്‍ ഇറങ്ങിവരുന്നു.
ഒന്ന് ചന്ദ്രേച്ചിയും മറ്റേത്
മരപ്പണിക്കാരനും!

No comments:

Post a Comment