Latest News

വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് വാര്‍ഷികാഘോഷം നാളെ മുതല്‍

പയ്യന്നൂര്‍:വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സ് മുപ്പത്തിയെട്ടാം വാര്‍ഷികം നാളെ മുതല്‍ പതിനേഴുവരെ നടക്കും. മലയാള നാടകവേദിക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത സെന്‍ട്രല്‍ ആര്‍ട്‌സ് അനേകാരം രാജ്യാന്തര നാടകോത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ ഗ്രാമം പച്ചക്കറി ഗ്രാമം പരിപാടിയിലുടെ വെള്ളൂര്‍ ഗ്രാമത്തെ ജൈവ പച്ചക്കറികൃഷിയിലേക്ക് നയിച്ചു.
വാര്‍ഷികത്തിന്റെ ഭാഗമായി കൈത്തറികളാല്‍ സമ്പന്നമായ വെള്ളൂര്‍ കൈത്തറി തുണി വീടുകളിലെത്തിക്കാനുള്ള ജനകീയ കൈത്തറി പരിപാടിക്ക് തുടക്കം കുറിക്കും. ഇരുപതളം സ്‌ക്വാഡുകള്‍ രൂപീകരിച്ച് വീടുകള്‍ കയറിയിറങ്ങി പ്രചരണം പൂര്‍ത്തിയാക്കികഴിഞ്ഞു.
പത്ത്, പതിനൊന്ന് തീയതികളില്‍ വെള്ളൂര്‍ബാങ്ക് പരിസരത്ത് സ്റ്റാള്‍ പ്രവര്‍ത്തിക്കും. വെള്ളൂര്‍ വീവേഴ്‌സ് സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാ ണ് സ്റ്റാള്‍ ഒരുക്കുന്നത്. ആദ്യകാ ല നെയ്ത്തുകാരെ ചടങ്ങില്‍ ആ ദരിക്കും. വാര്‍ഷികത്തിന്റെ ആ രംഭം കുറിച്ച് നാളെ അഞ്ചങ്ങാടി പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് സി.കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷനായിരിക്കും. ഡി. രാജേന്ദ്രന്‍ മുഖ്യാതിഥിയായരിക്കും.വി. നാരായണന്‍, എം. സുനില്‍, കെ.വി ബാലന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. സജിത്ത് പി സ്വാഗതവും അനീഷ് എന്‍.കെ. നന്ദിയും പറയും. തുടര്‍ന്ന് ജ്വാല കരുവാക്കോടിന്റെ അഞ്ചലോട്ടക്കാരന്‍ നാടകം അരങ്ങേറും.
പത്തിന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആദ്യകാല നെയ്ത് തൊഴിലാളികളെ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതി ആദരിക്കും. കൈ ത്ത റി തൊഴിലാളി ക്ഷേമനിധി ബോ ര്‍ഡ് ചെ യര്‍മാന്‍ അരക്കന്‍ ബാ ലന്‍ ഉദ് ഘാടനം ചെയ്യും. പാവൂര്‍ നാരായണന്‍ അധ്യക്ഷത വഹിക്കും. പുരുഷോത്തമന്‍ മാസ്റ്റര്‍, ഇ. നന്ദകുമാര്‍, എ. സതീശന്‍, ദി നേശന്‍ കെ.വി, എ. കിഷോര്‍കുമാര്‍, പ്രകാശന്‍ കെ.പി, സാജന്‍ടി.പി, ശിവപ്രസാദ് എം, ജിതിന്‍രാജ്, പി. ജയചന്ദ്രന്‍, പി. രഞ്ജിത്, എ. സുരേശന്‍, എ. മിഥുന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സം സാരിക്കും. ദാമു സര്‍ഗ്ഗം സ്വാഗതവും സൗമ്യ കെ.നന്ദിയും പറയും. തുടര്‍ന്ന് പ്രതിഭാസംഗമം.
പതിനൊന്നിന് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം ടി.വി. രാ ജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.കെ.വി. സുധാകരന്‍ അ ധ്യക്ഷത വഹിക്കും. കെ.വി. പ്ര ശാന്ത് കുമാര്‍ , സരിന്‍ശശി ആ ശംസനേരും.എം.പി.രമേശന്‍ സ്വാ ഗതവും സുഹാസിനി ഇ.വി ന ന്ദിയും പറയും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും. പതിനാറിന് ഞായറാഴ്ച വനിതാവേദിദിനഭാഗമായി വൈകുന്നേരം ആറ് മണിക്ക് സംഗീതശില്‍പം, നൃത്തനൃത്യങ്ങള്‍, നാടകം, പകല്‍ച്ചൂട്ട്.
പതിനേഴിന് തിങ്കളാഴ്ച നാട കം ഇസ്തി എന്നിവ നടക്കുമെന്ന് ഭാരവാഹികളായ എം. സുനില്‍കുമാര്‍, പി. സജിത്ത്, എം.പി. രമേശന്‍, വി.കെ. കൃഷ്ണന്‍, സര്‍ഗ്ഗംദാമു, എന്‍.കെ. അനീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment