Latest News

ഹോട്ടലില്‍ മോഷണം

തളിപ്പറമ്പ്: ഹോട്ടലില്‍ കവര്‍ച്ച ആയിരത്തോളം രൂപ കവര്‍ച്ച ചെ യ്തു. തളിപ്പറമ്പ് രജിസ്റ്റര്‍ ഓഫീസിന് പിറകില്‍ തറമ്മല്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൈരളി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തക ര്‍ത്താണ് കവര്‍ച്ച നടന്നത്. ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന ദയ ചാരിറ്റ ബിള്‍ട്രസ്റ്റിന്റെ ചാരിറ്റബിള്‍ ബോക്‌സും മോശവലിപ്പിലുണ്ടായിരുന്ന നാനൂറോളം രൂപയുടെ ചില്ലറ നാണയങ്ങളുമാണ് കവര്‍ച്ച ചെയ്യ പ്പെട്ടത്. ചാരിറ്റി ബോക്‌സ് രജിസ്റ്റര്‍ ഓഫീസ് വളപ്പിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബോക്‌സില്‍ അറുന്നൂറോളം രൂപയുണ്ടാകുമെന്ന് സുരേന്ദ്രന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നലെ രാത്രി ഹോട്ടലിന് സമീപം അടുത്തകാലത്ത് ജയിലില്‍ നിന്നിറങ്ങിയ ഒരാളെ കണ്ടിരുന്നതായി സുരേന്ദ്രന്‍ പോലീസിനോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

No comments:

Post a Comment