Latest News

രാമന്തളി മാലിന്യ പ്രശ്‌നം ഉടന്‍ പരിഹരിക്കണം -പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍പീസ്

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമിയിലെ മാലിന്യ നിക്ഷേപം മൂലം പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെയും നാവിക കേന്ദ്രം മേധാവികളുടെയും നിലപാടില്‍ പയ്യന്നൂര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ശക്തമായി പ്രതിഷേധിച്ചു. സ്ഥലവാസികള്‍ നടത്തുന്ന സമരത്തിന് സംഘടന പിന്തുണ പ്രഖ്യാപിച്ചു. തദ്ദേശവാസികളോടൊപ്പം സമരത്തില്‍ പങ്കുചേരുവാനും പയ്യന്നൂരില്‍ വെച്ച് നടന്ന ജനറല്‍ബോഡിയോഗം തീരുമാനിച്ചു.
യോഗത്തില്‍ കെ.യു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു അഡ്വ. ടോണി ജോസഫ്, എന്‍.എ.വി ലത്തീഫ്, സി.വി. രാജഗോപാലന്‍, ദാമോദരന്‍ വെള്ളോറ, പി.എന്‍. സുനില്‍, ടി.ജെ. തോമസ്, വി.പി ചന്ദ്രന്‍, എന്‍. രവി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment