Latest News

ഹോസ്റ്റല്‍ പ്രവേശനം അപേക്ഷക്ഷണിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ അധഃസ്ഥിതോദ്ധാകനായ സ്വാമി ആനന്ദതീര്‍ത്ഥര്‍ സ്ഥാപച്ച ശ്രീനാരായണ വിദ്യാലയം എന്ന ഹോസ്റ്റലില്‍ താമസിച്ചുപഠിക്കുവാന്‍ 2017-18 അധ്യയന വര്‍ഷം അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പതിനഞ്ച്പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്കും മൂന്ന് ജനറല്‍ വിഭാഗത്തിനും ഒഴിവുണ്ട്. കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും അപക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോറം ശ്രീനാരായണവിദ്യാലയത്തില്‍ നിന്നും ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വസ്ത്രം, പഠനോപാധികള്‍ എന്നിവ സൗജന്യമാണ്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം സെക്രട്ടറി, സ്വാമി ആനന്ദതീര്‍ത്ഥ ട്രസ്റ്റ്, ശ്രീനാരായണ വിദ്യാലയം , പയ്യന്നൂര്‍ എന്ന വിലാസത്തില്‍ മെയ് പതിനഞ്ചിനകം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്04985 204848, 9447389317 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

No comments:

Post a Comment