Latest News

കവര്‍ച്ചാ കേസുകളിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

പയ്യന്നൂര്‍: നിരവധി കവര്‍ച്ചാക്കേസുകളില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ തെക്കെപുരയില്‍ അബ്ദുള്‍ റഷീദി(32)നെയാണ് പയ്യന്നൂര്‍ എസ്.ഐ. കെ.പി. ഷൈനും സംഘവും തെളിവെടുപ്പിനെത്തിച്ചത്.
പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ കവര്‍ച്ച നടന്ന വീട്ടിലും, പയ്യന്നൂര്‍ അമ്പലം റോഡിലെ കരുണാകരന്റെ വീട് കുത്തിത്തുറന്ന് അഞ്ച്‌ലക്ഷം രൂപയോളം കവര്‍ന്ന വീട്ടുലും കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിലെ കവര്‍ച്ച നടത്തിയ വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്.
ട്രെയിന്‍മാര്‍ഗ്ഗം എത്തി വാഹനങ്ങള്‍ മോഷണം നടത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. കാരയിലെ മുഹമ്മദിന്റെ ബൈക്കും ഇത്തരത്തില്‍ മോഷണം നടത്തിയശേഷം എറണാകുളത്തേക്ക് കടക്കുകയായിരുന്നു.
പയ്യന്നൂര്‍, പരിയാരം, തളിപ്പറമ്പ്, എറണാകുളം എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് അബ്ദുള്‍ റഷീദ്. മൂന്നുദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രതിയെ തിങ്കളാഴ്ച രാവിലെ പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാംക്ലാസ്മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment