Latest News

രാമന്തളി മാലിന്യപ്രശ്‌നം: യൂത്ത് കോണ്‍ഗ്രസ്സ് ഏകദിന ഉപവാസം നാളെ

പയ്യന്നൂര്‍: രാമന്തളിയിലെ ജനാരോഗ്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി നാളെ ഏകദിന ഉപവാസം നടത്തും.
രാവിലെ ഒമ്പത് മണിക്ക് രാമന്തളി സെന്‍ട്രലില്‍ നിന്ന് സമരപന്തലിലേക്ക് പ്രസിഡണ്ട് സതീശന്‍ കാര്‍ത്തികപ്പള്ളിയുടെ നേതൃത്വത്തില്‍ അനുഭാവ പ്രകടനവും തുടര്‍ന്ന് ഏകദിന ഉപവാസവും നടത്താന്‍ നേതൃയോഗം തീരുമാനിച്ചു. എ.വി. സനല്‍കുമാര്‍, സതീശന്‍ കാര്‍ത്തികപ്പള്ളി, പി.പി. പ്രഭാത്, കെ.പി. ജ്യോതിഷ്, മിഥിലാജ് പുളിങ്ങോം, പയ്യന്നൂര്‍ വിനീത് കുമാര്‍, അതുല്‍ ബി. കൃഷ്ണ, സി. ബാബുരാജ്, സിദ്ദിഖ് കാങ്കോല്‍, കെ.എ. നിതിന്‍, ദിലീപന്‍, ദീപന്‍ നായര്‍, കെ. സുനില്‍, മഹിത എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment