Latest News

വാറ്റുചാരായം: രണ്ടുപേര്‍ പിടിയില്‍

ശ്രീകണ്ഠാപുരം: ഓട്ടോയില്‍ വാറ്റുചാരായവുമായി പോവുകയായിരുന്ന രണ്ടുപേരെ ഇന്നലെ അരീക്കാമലയില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടി. എരുവശ്ശി മിടിലാക്കയ് സ്വദേശികളായ നടിചിറയില്‍ വീട്ടില്‍ ജോസഫ്(65), വി.ഡി ജോസഫ്(62)എന്നിവരെയാണ് ശ്രീകണ്ഠാപുരം അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഒ. മോഹനന്‍, പ്രിവന്റീവ് ഓഫീസര്‍ ദിനേശന്‍, സി.ഇഒ മാരായ അഷ്‌റഫ്, പ്രകാശന്‍, പ്രദീപന്‍ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെ.എല്‍.59-ബി. 8013നമ്പര്‍ ഓട്ടോയും അദികൃതര്‍ കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment