Latest News

ക്ഷേത്രദര്‍ശനത്തിനെത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

തളിപ്പറമ്പ്: പറശ്ശിനിക്കടവില്‍ തീര്‍ത്ഥാടനത്തിനെത്തിയ സംഘ ത്തിലെ വയോധികനെ ലോഡ്ജിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര സൗമ്യഭവനില്‍ പൊടിയ(67) നാ ണ് മരിച്ചത്. കൊല്ലത്തുനിന്നുള്ള അന്‍പതംഗ തീര്‍ത്ഥാടക സംഘ ത്തോടൊപ്പം വിവിധ സ്ഥലങ്ങളില്‍ ദര്‍ശനം നടത്തിയ സംഘം ഇന്ന് പുലര്‍ച്ചയാണ് പറശിനിക്കടവിലെത്തിയത്. പൊടിയനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഹോട്ടലിന്റെ കുളിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നേര ത്തെ രണ്ട് തവണ ഹൃദയാഘാതം സംഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. 

No comments:

Post a Comment