Latest News

വിശുദ്ധവാര കര്‍മ്മങ്ങള്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ അമലോത്ഭവ മാതാ ദേവാലയത്തില്‍ വിശുദ്ധ വാരകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒമ്പതിന് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് സെന്റ്‌മേരീസ് കോണ്‍വെന്റില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം ഇടവക ദേവാലയത്തിലേക്ക് തുടര്‍ന്ന് ദിവ്യബലി.
പത്തിന് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ ആറേമുക്കാലിന് പള്ളിയില്‍ ദിവ്യബലി. പതിമൂന്നിന് പെസഹ വ്യാഴാഴ്ച വൈകുന്നേരം അഞ്ച്മണിക്ക് തിരുവത്താഴ ദിവ്യബലി, പാദക്ഷാളന കര്‍മ്മം, പെസഹ ആചാരണം, തുടര്‍ന്ന് ആരാധാന.
പതിനാലിന് ദുഃഖ വെള്ളിയാഴ്ച പയ്യന്നൂര്‍ അമലോത്ഭവ മാതാ ദേവാലയം, സെന്റ് തോമസ് ദേവാലയം ക്രിസ്തുരാജ ദേവാലയം എന്നിവ സംയുക്തമായി മൂന്ന് മണിക്ക് ധ്യാനാത്മകമായ കുരിശിന്റെ വഴി കണ്ടോത്ത് സെന്റ് തോമസ് ദേവാലയത്തില്‍ നിന്ന് ആരംഭിച്ച് പയ്യന്നൂര്‍ അമലോത്ഭവദൈവാലയത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് പീഡാനുഭവ വായന വനപ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം.
പതിനഞ്ചിന് വലിയ ശനി രാത്രി പതിനൊന്ന് മണിക്ക് പാതിര കുര്‍ബ്ബാന, പെസഹാജാഗരം, പുത്തന്‍തീ, തിരിവെഞ്ചിരിപ്പ്, പെസഹാപ്രഘോഷണം, വചനപ്രഘോഷണം, ഉയിര്‍പ്പ്, ജ്ഞാനസ്‌നാനപ്രതനവീകരണം, സ്‌ത്രോത്രയാഗകര്‍മ്മം, പ്രദക്ഷിണം എന്നിവയും പതിനെട്ടിന് ഉയിര്‍പ്പ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ദിവ്യബലിയും നടക്കും.

No comments:

Post a Comment