Latest News

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു

പയ്യന്നൂര്‍: ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡണ്ടിന്റെ ബൈക്ക് കത്തിച്ചു.രാമന്തളി കുന്നരു വടക്കേഭാഗം അംഗന്‍വാടിക്ക് സമീ പം താമസിക്കുന്ന ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡണ്ട് കെ.പി. നിഥിന്റെ കെ.എല്‍.59-ജെ.1850നമ്പര്‍ ഹോണ്ട ബൈക്കാണ് ഇ ന്നലെ രാത്രി പന്ത്രണ്ട് മണിയോടെ അഗ്നിക്കിരയാക്കിയത്.
പതിവായിഅയല്‍വാസിയുടെ വീട്ടുപറമ്പിലാണ് ബൈക്ക് നിര്‍ത്തിയിടാറ്. ബൈക്ക് കത്തു ന്നത് കണ്ട് അ യല്‍വാസി വിവരം നല്‍കിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തുമ്പോഴേക്കും ബൈക്ക് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.
സമീപത്ത് നിര്‍ത്തിയിട്ട സൈക്കിളും ഭാഗികമായി കത്തിനശിച്ചു.വിവരമറിഞ്ഞ് പയ്യന്നൂര്‍പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment