Latest News

ടിപ്പറും ഓമ്‌നി വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു, നാലുപേര്‍ക്ക് പരുക്ക്

പരിയാരം: തളിപ്പറമ്പ് -ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര പാര്‍ക്കിന് സമീപം ടിപ്പര്‍ ലോറിയും പത്ര വിതരണത്തിന് പോവുകയായിരുന്ന ഓമ്‌നി വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ഒരാളുടെ നില ഗുരുതരമാണ്.
ഓംമ്‌നി വാനിലുണ്ടായിരുന്ന പാലാവയലിലെ കരിക്കുന്നില്‍ ബെന്നി-ലിസി ദമ്പതികളുടെ മക ന്‍ അജന്‍ ബെന്നി(13)യാണ് ദാരുണമായി മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന സഹോദരന് അമ ല്‍ബെന്നി(19)ക്ക് ഗുരുതരമായി പരുക്കേറ്റു.
ടിപ്പര്‍ ലോറി ഡ്രൈവര്‍ നിഷാദ്, കൂടെയുണ്ടായിരുന്ന അസാം സ്വദേശികളായ സാജന്‍, കാര്‍ ലോസ് എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ തളിപ്പറമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നര മണിയോടെയാണ് അപകടം. കണ്ണൂരി ല്‍ നിന്നും പത്രക്കെട്ടുകളുമാ യി വരികയായിരുന്ന കെ.എല്‍. 13-ഡി. 1580 നമ്പര്‍ ഓംമ്‌നി വാനും തളിപ്പറമ്പിലേക്ക് പോവുകയാ യിരുന്ന കെ.എല്‍. 59-എഫ്. 7943നമ്പര്‍ ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ വാനില്‍ കുടുങ്ങിയ ഇരുവരെയും ഫയര്‍ഫോഴ്‌സും തളിപ്പറമ്പ് പോ ലീസും നാട്ടുകാരും ചേര്‍ന്ന് ഏ റെ നേരത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ അമല്‍ ബെന്നിയെ പ രിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പാലാവയല്‍ സെന്റ് ജോണ്‍ സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട അജന്‍ബെന്നി. പത്രവിതരണത്തില്‍ സഹോദരന് സഹായിയായി കണ്ണൂരിലേക്ക് പോയതായിരുന്നു. മടക്കയാത്രയിലാണ് അ പകടം സംഭവിച്ചത്. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ട് മണിക്ക് പാ ലാവയല്‍ സെന്റ് ജോണ്‍സ് ദേ വാലയസെമിത്തേരിയില്‍നടക്കും.

No comments:

Post a Comment