Latest News

കോറോം രക്തസാക്ഷി ദിനം ആചരിച്ചു

പയ്യന്നൂര്‍: ജന്മി നാടുവാഴിത്തത്തിനെതിരെയും സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത കോറോം രക്തസാക്ഷികളുടെ അറുപത്തിയൊമ്പതാം വാര്‍ഷക ദിനാചരണം വിവിധ പരിപാടികളോടെ നടന്നു.
ഇന്നലെ വൈകുന്നേരം മുതിയലം കേന്ദ്രീകരിച്ച് വോളന്റിയര്‍ മാര്‍#്ചും പ്രകടനവും നടന്നു. കറോം രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എം. രാമകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി. പ്രസാദ്, സി. കൃഷ്ണന്‍ എം.എല്‍.എ, എം. പ്രകാശന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍, സി.പി.എം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment