Latest News

മാതൃഭൂമി കാര്‍ഷിക മേളക്ക് ഇന്ന് തുടക്കം

പയ്യന്നൂര്‍: മാതൃഭൂമി കാര്‍ഷിക മേള ഇന്നു മുതല്‍ പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടങ്ങി. രാവിലെ പതിനൊന്ന് മണി മുതല്‍ പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം തുടങ്ങി.
മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കൃഷി വകുപ്പ് മുന്‍ ഡയരക്ടര്‍ ആര്‍. ഹേലി നിര്‍വ്വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിക്കും. ഏപ്രില്‍ അഞ്ചുവരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണി മുതല്‍ രാത്രി എട്ടുമണിവരെയാണ് പ്രവേശനം.

No comments:

Post a Comment