Latest News

കാര്‍ തടഞ്ഞുനിര്‍ത്തി അക്രമം; രണ്ടുപേര്‍ക്ക് പരുക്ക്

പയ്യന്നൂര്‍: കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം യുവാക്കളെ അക്രമിക്കുയും കാര്‍ തകര്‍ക്കുകയും ചെ യ്തു. ഇന്നലെ രാത്രി പന്ത്രണ്ടേകാലോടെ കാറമേലിലാണ് സംഭവം. കാറിലുണ്ടായിരുന്ന കാറമേലിലെ നങ്ങാരത്ത് ഷറഫുദ്ദീന്‍(46), അബ്ദുള്‍ഖാദര്‍ (64) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ പയ്യന്നൂര്‍ സഹകരണ ആശപത്രിയില്‍ ചികിത്സ തേടി. ഇരുവരും കെ.എല്‍. 13-ടി.1766 നമ്പര്‍ കാറില്‍ വീട്ടിലേക്ക് പോ കു ന്ന വഴി ഒരുസംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നു. വിവിരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാര്‍ സ്റ്റേഷനിലെത്തിച്ചു.

No comments:

Post a Comment