Latest News

'പുറപ്പാട്'പുസ്തക പ്രകാശനം നാളെ

പയ്യന്നൂര്‍: ഉത്തര കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം 'പുറപ്പാട്' എന്ന പേരില്‍ ദേശാഭിമാനി പ്രസിദ്ധീകരിക്കുന്നു.
പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നാളെ വൈകുന്നേരം അഞ്ച് മണിക്ക് ഷേണായി സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയില്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം.വി ഗോവി ന്ദന്‍ മാസ്റ്റര്‍ ഡോ. എം.വി . വി ഷ്ണുമ്പൂതിരിക്ക് നല്‍കി നിര്‍വ്വഹിക്കും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി. ജയ രാജന്‍ വന്ദ്യ വയോധികരായ തെയ്യം കലാകാരന്മാരെ ആദരിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ സന്നിഹിതനായിരിക്കും. ദേശാഭിമാനി മാനേജര്‍ സജീവ് കൃഷ്ണന്‍, കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍, കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി ഡോ.എ.കെ. നമ്പ്യാര്‍, ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച് സുബ്രഹ്മണ്യന്‍, പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി മോഹഹനന്‍, നാടന്‍ കലാഗവേഷകന്‍ ഡോ. ആര്‍.സി കരിപ്പത്ത്, ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ.സി. രാജഗോപാലന്‍, ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ.ടി. ശശി എന്നിവര്‍ ആശംസ നേര്‍ന്ന് സംസാരിക്കും. സംഘാടകസമിതി ചെയര്‍മാന്‍ ടി. ഐ മധുസൂദനന്‍ സ്വാഗതവും കണ്‍വീനര്‍ കെ. ശിവകുമാര്‍ നന്ദിയും പറയും.
നാലരക്ക് കണ്ടോത്ത് കൂര്‍മ്പ ഭഗവതിക്ഷേത്രം അവതരിപ്പിക്കുന്ന പൂരക്കളിയും ഏഴുമണിക്ക് എസ്.എസ്. ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.

No comments:

Post a Comment