Latest News

തങ്ങില്‍ നിന്ന് വീണ് ഗുരുതരം

പരിയാരം: അബദ്ധത്തില്‍ തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റതൊഴിലാളിക്ക് ഗുരുതരം. ഇരിട്ടി കരിക്കോട്ടക്കരി കിളിയന്തറയിലെ തൃക്കോലത്ത് മഠപ്പുരയില്‍ അമ്പൂട്ടിയുടെ മകന്‍ വാസു(60)വാണ് ഇന്ന് രാവിലെ എട്ടര മണിയോടെ തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് വീണത്.
കരിക്കോട്ടക്കരി വാഴയില്‍ പറമ്പില്‍ തേങ്ങയിടുന്നതിനിടെ അബദ്ധത്തില്‍ വീണ ഇയാളെ പരിസരവാസികള്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഗുരുതരമായി പരുക്കേറ്റതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

No comments:

Post a Comment