Latest News

രാമന്തളി നാവല്‍ ഗെയിറ്റ് അടച്ചുപൂട്ടി സമരം ശക്തമാക്കാന്‍ നീക്കം

പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനാരോഗ്യ സമരക്ഷണ സമിതിയുടെ സമരം അമ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നു. ജയില്‍മോചിതരായി എത്തിയ പ്രവര്‍ത്തകരെ വന്‍ജനാവലി സ്വീകരിച്ച് ആനയിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് നീക്കം.
അതേസമയം ജനാരോഗ്യ സംരക്ഷണ സമിതി സമര പന്തല്‍ നിലനില്‍ക്കുന്ന നാവിക അക്കാദമിയുടെ പ്രധാന കവാടമായ പയ്യന്നൂര്‍ ഗെയിറ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം മുതല്‍ അടച്ചുപൂട്ടി. ഇന്നലെ മുതലാണ് ഈ ഗെയ്റ്റിലൂടെയുള്ള പ്രവേശനം അവസാനിപ്പിച്ചത്. ഈ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് അടച്ചിടുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
സമരസഹായസമിതി ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ യോഗം ചേരുന്നുണ്ട്.

No comments:

Post a Comment