Latest News

ഐ.എച്ച്.എം.എ സംസ്ഥാന സമ്മേളനം നാളെ പയ്യന്നൂരില്‍

പയ്യന്നൂര്‍: ഇന്ത്യയിലെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ പ്രഥമ സംഘടനയായ ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍(ഐ.എച്ച്.എം.എ) സംസ്ഥാന സമ്മേളനം നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പയ്യന്നൂര്‍ കെ.കെ. റസിഡന്‍സിയില്‍ വെച്ച് നടക്കും.
ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് തയ്യാറാക്കിയ സുവനീര്‍ സി. കൃഷ്ണന്‍ എം.എല്‍.എ പ3കാശനം ചെയ്യും. പ്രസിദ്ധ ഹോമിയോ ഡോക്
ര്‍ സുനില്‍മല്‍ സര്‍ക്കാര്‍(കല്‍ക്കത്ത) ക്ലാസിക്കല്‍ ഹോമിയോപ്പതി ചികിത്സാവിധികള്‍ ആധുനിക രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ച് ക്ലാസെടുക്കും. അറുന്നൂറില്‍പരം ഹോമിയോ ഡോക്ടര്‍മാര്‍ സെമിനാറില്‍ പങ്കെടുക്കും. സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം. ഉവൈസ് അധ്യക്ഷത വഹിക്കും.ദേശീയ പ്രസിഡണ്ട് ഡോ. രവീന്ദ്രന്‍മുഖ്യാതിഥിയായിരിക്കും. സെക്രട്ടറി ഡോ. സുദിന്‍ എന്നിവര്‍ പങ്കെടുക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി എസ.പി. മനോജ് മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ജില്ലാ ഹോമിയോപ്പതി ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡഡോ. ജി. ശിവരാമകൃഷ്ണന്‍ ആശംസ നേര്‍ന്ന് സംസാരിക്കും. തുടര്‍ന്ന് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് ഡോ. കെ രാജേഷ് കുമാര്‍, ഡോ. ഹരീഷ് കൃഷ്ണന്‍, ഡോ. സുബിമോള്‍ എന്നിവര്‍ വാര്‍ത്താമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment