Latest News

ദേശീയ രാഷ്ട്രീയം ഗുരുതരമായ വെല്ലു വിളിയാണ് നേരിടുന്നതെന്ന് സി.എ. അജീര്‍

പയ്യന്നൂര്‍: ഇന്നത്തെ ദേശീയ രാഷ്ട്രീയം ഗുരുതരമായ വെല്ലു വിളി യാണ് നേരിടുന്നതെന്നും ഇതിനെ മതേതര ശക്തികള്‍ ഗൗരവ മായി കാണണമെന്നും സി.എം.പി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. എ. അജീര്‍ അഭ്യിപ്രായപ്പെട്ടു.
മതേതര ശക്തികള്‍ഭിന്നിച്ചതിന്റെ ഫലമായാണ് യു.പിയില്‍ ബി ജെ പിക്ക് വിജയം നേടാന്‍ കഴിഞ്ഞത്. അതില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ടു മുന്നോട്ട് പോകാന്‍ മതേതര ശക്തികള്‍ക്ക് കഴിയണം. അ ഞ്ചു കൊല്ലം വില കൂട്ടില്ലെന്ന് പറഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ വ ന്‍ വിലവര്‍ധനവാണ് ഉണ്ടാക്കിയതെന്നും കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി കൂടി വരികയാണെന്നും അജീര്‍ പറഞ്ഞു. സി.എം.പി പയ്യന്നൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
സി.എം.പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബി. സജിത്ത് ലാല്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി. രത്‌നാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയവും എം. ശ്രീധരനും അനുശോചന പ്രമേയം വി.പി. ശശിധരനും അവതരിപ്പിച്ചു. കെ.വി. ദാമോദരന്‍, കാരിച്ചി ശശിഎന്നിവര്‍ സംസാരിച്ചു.
രാമന്തളിയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ നാവിക അക്കാദമി അധികൃതര്‍ മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്ക ണമെന്നും പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാക്കണമെന്നും സ മ്മേളനം ആവശ്യപ്പെട്ടു.
ബി. സജിത്ത് ലാല്‍ ഏരിയ സെക്രട്ടറിയും പി. രത്‌നാകരന്‍, എം. ശ്രീധരന്‍ എന്നിവര്‍ ജോയിന്റ് സെക്രട്ടറിയും ആയി പതി നൊന്നംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞടുത്തു.

No comments:

Post a Comment