Latest News

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും കുടിവെള്ള പദ്ധതി സമര്‍പ്പണവും നാളെ

പയ്യന്നൂര്‍: കോറോം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ 1990ലെ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമം നാളെ രാവിലെ ഒമ്പതര മണിക്ക് 'ഓര്‍മ്മക്കൂട്' എന്ന പേരില്‍ സ്‌കൂളില്‍ വെച്ച് നടക്കും.
സംഗമത്തിന്റെ ഭാഗമായി സ് കൂളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കുടിവെള്ള പദ്ധതി സമര്‍പ്പണവും അധ്യാപകരെ ആദരിക്കലും നടക്കും.
രാവിലെ ഒമ്പതരമണിക്ക് ലോംഗ്‌ബെല്‍. ജിനചന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭാചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഗുരുവന്ദനം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.സുരേഷ് മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഈശ്വരന്‍ നമ്പൂതിരി കെ.എം. സ്വാഗതവും പ്രഭാവതി പി നന്ദിയും പറയും.
തുടര്‍ന്ന് അരങ്ങിലേക്ക് കലാപരിപാടികളും നടക്കുമെന്ന് ഈശ്വരന്‍ നമ്പൂതിരി, പ്രമോദ് കാപ്പാട്, കെ.എം സാവിത്രി, ഇ. ഉമേഷ്, സുനില്‍കുമാര്‍, ഇ.പി. മുരളീധരന്‍എം.കെ., പ്രീതപി എന്നിവര്‍ പറഞ്ഞു.

No comments:

Post a Comment