Latest News

സഹകരണ മേഖലയെ നശിപ്പിക്കുന്നവര്‍ കുത്തകകളെ സഹായിക്കുന്നു-ഡോ. ടി.എന്‍. സീമ

പയ്യന്നൂര്‍: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ വലിയ കോട്ടയാണെന്ന് മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ ആക്രമിക്കുന്നതെന്ന് ഡോ.ടി.എന്‍. സീമ പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രണിക്കുന്നവര്‍ കുത്തക മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
പയ്യന്നൂര്‍ ഷേണായി സ്‌ക്വയറില്‍ കേരള കോ-ഓപ്പറേറ്റീവ് എം പ്ലോയീസ് യൂനിയന്‍(സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റഭാഗമായി നവ കേരളത്തിന് സഹകരണ പ്രസ്ഥാനം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.എന്‍. സീമ.
ടി.ഐ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് വിഷയാവതരണം നടത്തി. വി. കുഞ്ഞികൃഷ്ണന്‍, പി.വി. കുഞ്ഞപ്പന്‍, എന്‍.വി. അജയകുമാര്‍, പി. ജാനകി, പി.കെ. വിജയന്‍, പി. ഗോവിന്ദന്‍, പി. മുകുന്ദന്‍, എ. ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment