Latest News

രാമന്തളി സമരത്തിന് ഐക്യദാര്‍ഡ്യവുമായി സുരേഷ് ഗോപി എം.പി

പയ്യന്നൂര്‍: ഏഴിമല നാവല്‍ അക്കാദമി മാലിന്യപ്ലാന്റിലെ മലിനജലം ഒഴുക്കി വീട്ടുകിണറിലെ കുടിവെള്ളം മുടങ്ങിയതോടെ അമ്പത്തിയെട്ട് ദിവസമായി നാവിക അക്കാദമി ഗെയിറ്റിന് മുന്നില്‍ സമരപന്തല്‍കെട്ടി രാമന്തളി ജനത നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി സുപ്രസിദ്ധ സിനിമാതാരവും ബി.ജെ.പി എംപിയുമായ സുരേഷ് ഗോപി ഞായറാഴ്ച രാവിലെ ഒമ്പതര മണിക്ക് സമരപന്തല്‍ സന്ദര്‍ശിക്കും.
നിരാഹാര സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ഹളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്ത അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരികയാണ്. സുരേഷ് ഗോപി എം.പി സമരപന്തലില്‍ എത്തുന്നതോടെ മാലിന്യപ്ലാന്റ് സമരം ദേശീയതലത്തില്‍ ചര്‍ച്ചയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment