Latest News

ലോകജനശക്തി നേതാവിന് മര്‍ദ്ദനം; കേസെടുത്തു

പയ്യന്നൂര്‍:ലോകജനശക്തി നേതാവ് കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ മോഹനന്‍ കുഞ്ഞിമംഗലത്തിനെ ഒരുസംഘം മര്‍ദ്ദിച്ചു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.
കടയിലേക്ക് സാധാനം വാങ്ങാന്‍ പോകുന്ന മോഹനനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ മോഹനനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസില്‍പരാതി നല്‍കിയ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു. മോഹനന്റെ പരാതിയില്‍പോലീസ് കേസെടുത്തു.

No comments:

Post a Comment