Latest News

ഹക്കീംവധം: സി.ബി.ഐ. എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു രണ്ടുപേര്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: പ്രമാദമായ ഹക്കീംവധക്കേസില്‍ സി.ബി.ഐ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇന്നലെ വൈകുന്നേരം അന്വേഷണ സംഘത്തിന് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ലഭിച്ച എ.പി. മുഹമ്മദ് റഫീഖിനെ വിശദമായി ചോ ദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കൊലപാതകത്തിന് നേതൃ ത്വം നല്‍കിയവരെയുംമൃതദേഹം കത്തിച്ചവരെയും അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തി ല്‍ രണ്ടുപേരെ സി.ബി.ഐ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഇവരില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണറിയുന്നത്.
എന്നാല്‍ കേസന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ യാ തൊ രു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍ കാന്‍ അന്വേഷണ സംഘം തയ്യാറാകുന്നില്ല. കത്യമായ നിരീക്ഷ ണത്തോടെയാണ് സി.ബി.ഐസംഘം കേസന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
തലക്കടിയേറ്റുണ്ടായ മാരകമായ ക്ഷതമാണ് ഹക്കീമിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് ഫലങ്ങളിലും വ്യക്തമായിരുന്നു.
അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനും അറസ്റ്റിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി സി.ബി.ഐ എസ്.പി. ജോ സ്‌മോഹന്റെസാന്നിധ്യത്തില്‍ പ്ര തികളെ വീണ്ടും ചോദ്യം ചെയ്യും.
കസ്റ്റഡിയില്‍കിട്ടിയ പ്രതികളായ കൊറ്റിയിലെ കിഴക്കെപുരയില്‍ അബ്ദുള്‍നാസര്‍(53), ഏ ലാട്ട് അബ്ദുള്‍ സലാം(72), കൊ റ്റിയിലെ ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പുഞ്ചക്കാട്ടെ എ.പി. മുഹമ്മദ് റഫീഖ് (43)എന്നിവരെ അന്വേഷണസംഘം തെളിവെടുപ്പിനായി പയ്യന്നൂരിലെത്തിക്കാന്‍ നീക്കം തുടങ്ങി.
അറസ്റ്റിലായ പ്രതികളെ അ തീവ രഹസ്യമായി പയ്യന്നൂരിലെത്തിച്ച് തെളിവെടുപ്പ് നടത്താനാ ണ് സി.ബി.ഐ സംഘത്തിന്റെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ കൂടുത ല്‍ അറസ്റ്റ് നടക്കുമെന്നാണ് അ ന്വേഷണവുമായി ബന്ധപ്പെട്ട കേ ന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

No comments:

Post a Comment