Latest News

പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നാളെയും മറ്റന്നാളും

പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥര്‍ പയ്യന്നൂരില്‍ സ്ഥാപിച്ച ശ്രീനാരാ യണ വിദ്യാലയത്തില്‍ 1931 മു തല്‍ 2010 വരെ താമസിച്ച് പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമം നാളെയും മറ്റന്നാളുമായി നടക്കും.
ഈ വിദ്യാലയത്തില്‍ താമസി ച്ച് പഠിച്ച ആയിരത്തില്‍പരം പൂര്‍ വ്വ വിദ്യാര്‍ത്ഥികള്‍ പരസ്പരം പ രിചയപ്പെടാനും സഹോദാര്യബ ന്ധംനിലനിര്‍ത്തുവാനുംസര്‍ വ്വോ പരി ശ്രീനാരായണ വിദ്യാലയത്തിന്റെ ക്ഷേത പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാനും പൂര്‍വ്വ വി ദ്യാര്‍ത്ഥി സംഘടന ഈ സംഗമത്തിലൂടെവേദിയൊരുക്കുകയാണ്.
രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസമായ നാളെ ഉച്ചയ്ക്ക് രണ്ട് മണി ക്ക് ദളിത് നവോത്ഥാനം സ്വാമി ആനന്ദതീര്‍ത്ഥര്‍ക്ക് മുമ്പും പി മ്പും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയി ല്‍ എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ടി.ഐ മധുസൂദനന്‍, എ.പി നാരായണന്‍, കെ.വി.ബാബു, രമേശന്‍ മാസ്റ്റര്‍, ഷജീര്‍ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അഡ്വ. സജീവ് ജോസഫ് വിഷയമവതരിപ്പിക്കും. എം.കുഞ്ഞികൃഷ്ണന്‍ മോഡറേറ്ററായിരിക്കും.
രണ്ടാം ദിവസമായ മറ്റന്നാള്‍ രാവിലെ ഒമ്പത് മണിമുതല്‍ നടക്കുന്ന കുടുംബസംഗമം കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ മേ ഖലയില്‍ മികവ് പുലര്‍ത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും , സപ്തതി കഴിഞ്ഞവരെയും ടി.വി. സമിത്രന്‍ ആദരിക്കും.സ്വാമി ആനന്ദതീര്‍ത്ഥരെ കുറിച്ച് ലതാ മദു കവിത ആലപനവും സ്മൃതിസംഗമവും തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടക്കുമെന്ന് എ. കുഞ്ഞമ്പു, കെ.പി. ദാമോദരന്‍, കെ. രാഘവന്‍, എന്‍. രാഘവന്‍, എം. ഗംഗാധര ന്‍, എം. മധു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment