Latest News

വിവാഹം വാഗ്ദാനം നല്‍കി പീഡനം: യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

തളിപ്പറമ്പ്:വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പരമ്പ് പോലീസ് കേസെടുത്തു.കരിമ്പം കണിച്ചാമല്‍ സ്വദേശിയായ പതിനെട്ടുകാരിയുടെ പരാതിയിലാണ് പന്നിയൂര്‍ പൂവ്വം സ്വദേശിയായ അജ്മല്‍ നിസാം (19), പിതാവ് അഷ്‌റഫ്, ബന്ധു നജീര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
കാഞ്ഞിരങ്ങാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം വിവാഹ വാഗ്ദാനം നല്‍കി അജ്മല്‍ നിസാംപെണ്‍കുട്ടിയെ എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

No comments:

Post a Comment