Latest News

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് 117 പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍:രാമന്തളിയില്‍ നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റിനെതിരെ സമരം ചെയ്യുന്ന സമരക്കാരെ കരിനിയമമുപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി നാടുകടത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സ്ത്രീക ഉള്‍പ്പെടെയുള്ള ജനാരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരും ഉദ്ഘാടകനുമടക്കം നൂറ്റിപതിനേഴ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മാര്‍ച്ച് ഉദ്ഘാടനം ചെയ്ത അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ആര്‍. കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍, അഡ്വ ഡി.കെ. ഗോപിനാഥ്, വിനോദ് രാമന്തളി, പി.പി. നാരായണി, ബീന രമേഷ്, നളിനി ശ്രീധര്‍, പി.കെ. നാരായണന്‍ തുടങ്ങി പതിനേഴ് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയുമാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

No comments:

Post a Comment