Latest News

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്നും 1,175 കി.ഗ്രാം കഞ്ചാവ് കണ്ടെത്തി

ശ്രീകണ്ഠാപുരം: വീട്ടുമുറ്റത്ത് നി ര്‍ത്തിയിട്ട സ്‌കൂട്ടറിന് മുകളില്‍ കഞ്ചാവ് വെച്ച് വീട്ടുകാരെ കുടുക്കാന്‍ ശ്രമം.
പയ്യാവൂര്‍ ചന്ദനക്കാംപാറയി ലെ തോട്ടത്തില്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59-എച്ച്. 1970നമ്പര്‍ സ്‌കൂട്ടറിലാണ് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ 1,175 കിലോഗ്രാം ക ഞ്ചാവ് കണ്ടെത്തിയത്. രാവി ലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് ക ഞ്ചാവ് പൊതി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ എക്‌സൈസുകാരെ വി വരമറിയിക്കുകയായിരുന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ ്കൂട്ടറില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാരും പ രി സരവാസികളും പരിഭ്രാന്തി യിലായിരിക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയശ്രീകണ്ഠാപു രം എക് സൈസ് ഇന്‍സ്‌പെക്ട ര്‍ സി. സി ആനന്ദ് കുമാര്‍, പ്രിവ ന്റീവ് ഓഫീസര്‍ കെ. ദിനേശന്‍, സിവി ല്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപന്‍, ഉജേഷ്, അഷ്‌റഫ്, ഷിബു, സന്തോഷ് കുമാര്‍എന്നിവരടങ്ങിയ സംഘം കഞ്ചാവ് പൊത് കസ്റ്റഡിയിലെടുത്തു.
അതേസമയം വീട്ടുകാരെ ക ഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന വിവരം അധികൃതര്‍ ക്ക് ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സംഘം കേസന്വേഷണം ഊര്‍ ജ്ജിതമാക്കി.

No comments:

Post a Comment