Latest News

വ്യാപാരി വ്യവസായി മാര്‍ച്ചും ധര്‍ണ്ണയും 12ന്

പയ്യന്നൂര്‍: വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.ബി.ഐ പയ്യന്നൂര്‍ ബ്രാഞ്ചിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. വ്യാപാരികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന സുതാര്യ വായ്പയായ ട്രേഡേഴ്‌സ് ലോണ്‍ പുനഃസ്ഥാപിക്കുക, സര്‍വ്വീസ് ചാര്‍ജ്ജ് വര്‍ദ്ധനപിന്‍വലിക്കുക, നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഫീസ് ഈടാക്കുക തുടങ്ങിയ അനധികൃത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടിന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് പുതിയ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സമിതിയുടെ ജില്ലാ സെക്രട്ടറി വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.

No comments:

Post a Comment