Latest News

ഹക്കീംവധം: റിമാന്റില്‍ കഴിയുന്നവരുടെ ജാമ്യാപേക്ഷ 12ന് പരിഗണിക്കും

പയ്യന്നൂര്‍: ഹക്കിംവധക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത് റി മാന്റില്‍ കഴിയുന്ന നാല് പ്രതികളുടെയും ജാമ്യാപേക്ഷ പന്ത്രണ്ടിന് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ സി.ബി.ഐ അഭിഭാഷകന്‍ ഹാജാരാകതെ അ വധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജാമ്യഹരജി മാറ്റിവെക്കുകയായിരുന്നു.
പന്ത്രണ്ടിന് ജാമ്യാപേക്ഷ പ രിഗണിക്കുമ്പോള്‍ ആദ്യഘട്ടത്തി ല്‍ അറസറ്റിലായ കൊറ്റിയിലെ കെ.പി. അബ്ദുള്‍നാസര്‍(53), ഏ ളാട്ട് അബ്ദുള്‍സലാം(72) സം ഭവം നടക്കുന്ന സമയത്ത് മലേഷ്യയില്‍ ആയിരുന്ന കൊറ്റിയി ലെ ഫാസില്‍ മന്‍സിലിലെ ഇ സ്മായില്‍(42) എന്നിവര്‍ ഹൈ ക്കോടതിയില്‍ ശാസ്ത്രീയ നുണപരിശോധനക്ക് വിധേയമാകാന്‍ തയ്യാറാണെന്ന് അഭിഭാഷകരായ വിജയഭാനു, ശ്രീകുമാര്‍ എന്നിവര്‍ മുഖേന ഹരജി നല്‍കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം സി.ബി.ഐ ഹ ക്കീംവധകേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊറ്റിയിലെ ധനകാര്യ സ്ഥാപനത്തില്‍ സം ഘം വീണ്ടും പരിശോധന നടത്തി. സാമ്പത്തിക ഇടപാടാണ് ഹക്കീംവധത്തിന് പിന്നിലെന്ന് അ ന്വേഷണ സംഘം ചൂണ്ടിക്കാണിക്കുമ്പോഴും മറ്റ് ചില കാരണങ്ങളുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ആദ്യഘട്ടത്തില്‍ ഗൂഢാലോചനകുറ്റത്തിന് നാലുപേരെ അ റ സ്റ്റ് ചെയ്തുവെങ്കിലും മുപ്പത്തിയ ഞ്ച്ദിവസങ്ങള്‍ പിന്നിട്ടിട്ടും മറ്റ് പ്ര തികളെ അറസ്റ്റ് ചെയ്യാന്‍ അ ന്വേഷണസംഘത്തിന് കഴിഞ്ഞി ട്ടില്ല.
2014 ഫിബ്രവരിപത്തിന് രാവിലെയാണ് കൊറ്റിജുമാമസ്ജിദ് സമീപത്തെമദ്രസക്ക്പിറകില്‍ഹക്കീമിന്റെ മൃതദേഹം കത്തുന്നനിലയില്‍നാട്ടുകാര്‍കണ്ടത്

No comments:

Post a Comment