Latest News

'എന്താണ് സാര്‍ നല്ല നടപ്പ്' മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ 15ന്

പയ്യന്നൂര്‍:രാമന്തളിയില്‍ നാവിക അക്കാദമിയുടെ മാലിന്യപ്ലാന്റില്‍ നിന്നും മലിനജലം ഒഴുകി കുടിവെള്ളം മുടങ്ങിയ നൂറിലധികം കുടുംബാംഗങ്ങളും രാമന്തളി നിവാസികളും നടത്തുന്ന ജനകീയ പ്രക്ഷോഭ സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന അധികൃതരുടെ നടപടിക്കെതിരെ സമര രംഗത്തുള്ള ജനങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ജനജാഗ്രതയുടെ ആഭിമുഖ്യത്തില്‍ പതിനഞ്ചിന് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഗാന്ധിപാര്‍ക്കില്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ നടത്തുന്നു. കണ്‍വെന്‍ഷന്‍ കൂടംകുളം സമരനായകന്‍ എസ്.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഗീതാനന്ദന്‍, ടി.പി. രാജീവന്‍, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് തുടങ്ങിയവര്‍ പങ്കെടുക്കും.

No comments:

Post a Comment