Latest News

15-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം മത്സ്യവില്‍പനക്കാരന്‍ കസ്റ്റഡിയില്‍

പഴയങ്ങാടി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തിയേഴുകാരനായ മത്സ്യവില്‍പനക്കാരന്‍ കസ്റ്റഡിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മാട്ടൂല്‍ സ്വദേശി മുസ്തഫ(67)യെയാണ് പഴയങ്ങാടി പോലീസ് പോക്‌സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്തത്.
പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. തളിപ്പറമ്പ് സി.ഐ. പി.കെ. സുധാകരനാണ് കേസന്വേഷണ ചുമതല.

No comments:

Post a Comment